യുപിയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല: ജോലിക്ക് പോയയാളെ മോഷ്ടാവെന്ന് പറഞ്ഞ് തല്ലിക്കൊന്നു
ബിജോപുര (www.evisionnews.co): യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ബിജോപുരയിലാണ് സംഭവം. കപില്‍ ത്യാഗിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജോലിക്കായി പോയ ത്യാഗിയെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്യുകയും കണ്ടാലറിയാവുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്റ്റേഷണ്‍ ഹൗസ് ഓഫീസര്‍ സുഭാഷ് റാത്തോര്‍ പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ത്യാഗിയുടെ ബന്ധുക്കള്‍ ഛപ്ഹര്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. മുന്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഡെവേര്‍ട്ട് ത്യാഗിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗ്രാമത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു.
Powered by Info News For You

Comments
Post a Comment