ആഘോഷങ്ങള്‍ മാറ്റിവെച്ചും മെഡിക്കല്‍ ക്യാമ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നാല്‍പ്പതംഗ മെഡിക്കല്‍ സംഘം തിരിച്ചു
തിരുവനന്തപുരം: (www.kvartha.com 25.08.2018) സംസ്ഥാനത്ത് അപ്രതീക്ഷിതമുണ്ടായ പ്രളയക്കെടുതി കാരണം ദുരിതബാധിതരായവരുടെ ക്ഷേമത്തിനായി തിരുവോണ ദിവസത്തെ ആഘോങ്ങള്‍ മാറ്റിവെച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 40 അംഗ മെഡിക്കല്‍ സംഘം ദുരന്ത ബാധിത പ്രദേശത്തെ മെഡിക്കല്‍ ക്യാമ്പുകളിലേക്ക് യാത്രയായി. ത്വക്ക് രോഗ വിഭാഗത്തിലെ ഡോ. സ്മിതയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും സംഘം ആലപ്പുഴയിലേക്കും, മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഫൈസല്‍ ഖാസിമിന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകളിലേക്കുമാണ് പോയത്.
പ്രളയക്കെടുതി ഉണ്ടായ ദിവസം മുതല്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി വരുകയാണ്. അദ്യ രണ്ട് ഘട്ടങ്ങളിലുമായി ആറ് ദിവസം പൂര്‍ത്തിയാക്കിയ രണ്ടാമത്തെ ടീം തിരുവോണ ദിവസമായ ശനിയാഴ്ച മടങ്ങിയെത്തും അവര്‍ക്ക് പകരമായി മൂന്നാമത്തെ മെഡിക്കല്‍ സംഘം ക്യാമ്പിലേക്ക് യാത്ര തിരിച്ചത്. മെഡില്‍ കോളേജ് ആശുപത്രി യില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചെന്നെത്താന്‍ വളരെ ദുര്‍ഘടമുള്ള പാണ്ടനാട്, ചിറ്റാര്‍, സീതത്തോട് എന്നിവടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുന്നത്. ക്യാമ്പുകളില്‍ ചെന്നെത്താന്‍ യാത്രാ സൗകര്യങ്ങളൊന്നുമില്ലാത്ത ഈ പ്രദേശങ്ങളില്‍ കിലോമീറ്ററുകളോളം നടന്നാണ് മെഡിക്കല്‍ സംഘം അവിടെ എത്തുന്നത്.
ക്യാമ്പുകളില്‍ ലഭിക്കുന്ന പരിമിതമായ സൗകര്യങ്ങളിലാണ് ഈ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുയുള്ളവര്‍ കഴിയുന്നതും. നമ്മുടെ നാട് തന്നെ വന്‍ ദുരന്തത്തിലകപ്പെട്ട് ലക്ഷക്കണക്കിന് പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്കല്ല പ്രധന്യമെന്നും സഹജീവികള്‍ക്ക് ആവശ്യമായ പരിചരണത്തിനാണ് മുന്‍തൂക്കമെന്നും അത് കൊണ്ടാണ് തിരുവോണ ദിവസം പോലും മാറ്റി വെച്ച് ഇത്തരത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Medical College, Trending, Flood, Medical camp on Thiruvonam, TVM Medical team deparated.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment