പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ കെടിഡിസി റിസോര്‍ട്ടിലേക്ക് മാറ്റും

തിരുവനന്തപുരം: (www.kvartha.com 10.08.2018) മൂന്നാര്‍ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടിങ്ങിയ 20 ടൂറിസ്റ്റുകളെ കെടിഡിസിയുടെ ഹോട്ടലിലേക്ക് മാറ്റുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ് അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശികള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ ഡയറക്ടര്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് തഹസില്‍ദാര്‍ ഹോട്ടലിലെത്തി വിദേശികളെ കണ്ടിരുന്നു. ടൂറിസ്റ്റുകള്‍ എല്ലാം സുരക്ഷിതരാണ്. റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചയുടന്‍ തന്നെ ഇവരെ കെടിഡിടിയുടെ ഹോട്ടലിലേക്ക് മാറ്റും. ടൂറിസറ്റുകളെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നത് വരെ ടൂറിസ്റ്റുകളെല്ലാം ടൂറിസം വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Travel & Tourism, Trending, Rain, Tourist will be Safely re placed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?