ഉദുമയില്‍ വാടക വീട്ടില്‍ ചത്തീസ്ഗഢ് സ്വദേശിനി മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍
ഒരുമിച്ചു മരിക്കാന്‍ തീരുമാനിച്ചതാണെന്നും തുങ്ങിയ ഭാര്യയെ അഴിച്ചു കിടത്തിയതാണെന്നും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. പേപ്പര്‍ പ്ലേറ്റ് നിര്‍മാതക്കളാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ജിത്തു പൊലീസിന് മൊഴി നല്‍കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് ബേക്കല്‍ പൊലീസ് പറയുന്നത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടുകാര്‍ യുവതി മരിച്ചുകിടക്കുന്ന വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒപ്പമുള്ള ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Powered by Info News For You
Comments
Post a Comment