മീന്‍ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു; കെ എസ് ടി പി റോഡില്‍ ഗതാഗതം തടസപ്പെട്ടു

പള്ളിക്കര: (www.kasargodvartha.com 26.08.2018) മീന്‍ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് കെ എസ് ടി പി റോഡില്‍ ഗതാഗതം തടസപ്പെട്ടു. പള്ളിക്കര മേല്‍പാലത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മീന്‍ നിറച്ച ലോറിയാണ് അപകടത്തില്‍പെട്ടത്.

പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി മറിയുകയായിരുന്നു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റി ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, news, Pallikara, Accident, Fish Lorry, Fish lorry accident in Pallikkara
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?