ചിത്താരിയില്‍ വനിതാ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് അഗ്നിബാധ: ഒരാള്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട് (www.evisionnews.co): ചിത്താരി ചേറ്റുകുണ്ടിലേ തീരമൈത്രി വനിത ഹോട്ടലില്‍ ഗ്യാസ് സിലണ്ടര്‍ ചോര്‍ന്ന് വന്‍ അഗ്നിബാധ. ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. കാലിയായ സിലിണ്ടര്‍ മാറ്റി പുതിയത് ഫിറ്റ് ചെയ്ത് തീകത്തിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ റഗുലേറ്ററിന്റെ ഭാഗത്തേക്ക് തീപടര്‍ന്നയുടന്‍ റഗുലേറ്റര്‍ തെറിച്ചുപോയി. ഉടന്‍ തീ ആളിക്കത്തി ഒരാള്‍ക്ക് പെള്ളലേറ്റു. രജിത ചിത്താരി എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ കാഞ്ഞങ്ങാട്ട് നിന്നും രണ്ട് യുണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. നൂറുകണക്കിന് നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷണന്‍ മാവില, ലീഡിംഗ് ഫയര്‍മാന്‍ ഗോപാലകൃഷ്ണന്‍, അനില്‍കുമാര്‍, സണ്ണി ഇമ്മാനുവല്‍ ,ദിലീപ്, ശ്രീജിത്ത്, ഷിബിന്‍, പ്രജീഷ്, ജ്യോതികുമാര്‍, വിനയന്‍, ഷരീഫ്, നാരായണന്‍ പങ്കെടുത്തു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?