ജലന്ധര്‍ ബിഷപ്പിനു വേണ്ടി 'നാടക'വും ആക്രമണവും; ഭരണ നേതൃത്വവും പോലീസും ഇരയ്ക്കൊപ്പം; പിന്നെ സംഭവിച്ചതെന്ത്?

തിരുവനന്തപുരം: (www.kvartha.com 14.08.2018) കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പും മലയാളിയുമായ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പോയ പോലീസ് നാടകം കളിച്ചതും ബിഷപ് ഹൗസിലെ സ്വകാര്യ സെക്യൂരിറ്റിക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതും സംസ്ഥാന പോലീസിലും ഭരണ നേതൃത്വത്തിലും ചേരിതിരിവിന് ഇടയാക്കുന്നു. പോലീസ് ശക്തമായ നിലപാടെടുക്കുകയും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികളിലേക്ക് നീങ്ങുകയും വേണമെന്നാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. എന്നാല്‍ അതിനു വിരുദ്ധമായി ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് വിമര്‍ശനം.

ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എത്തിച്ചതായാണ് വിവരം. ബിഷപ് ഹൗസില്‍ പോലീസ് സംഘത്തിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത് പോലീസ് സേനയ്ക്കും ഭരണ നേതൃത്വത്തിനും നാണക്കേടായി എന്ന അഭിപ്രായം ഇടതുമുന്നണിയിലും പോലീസിലുമുണ്ട്. അതേസമയം, സമുദായ നേതൃത്വത്തെയും വിശ്വാസികളെയും പ്രകോപിപ്പിക്കേണ്ട എന്ന നിലപാട് ഭരണ നേതൃത്വം സ്വീകരിച്ചതാണ് ബിഷപ്പ് കേസില്‍ നാണംകെടാന്‍ ഇടയാക്കുന്നത് എന്ന വിമര്‍ശനം വ്യാപകമാണ്. ഇക്കാര്യത്തില്‍ സമുദായ നേതൃത്വത്തെയും വിശ്വാസികളെയും പ്രകോപിപ്പിക്കാന്‍ പ്രതിപക്ഷത്തിനും താല്‍പര്യമില്ലാത്തതുകൊണ്ട് മാധ്യമങ്ങള്‍ മാത്രമാണ് വിവരം ജനങ്ങളിലെത്തിക്കാനും കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്ക് വേണ്ടി ഇടപെടാനും രംഗത്തുള്ളത്.

അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനുമാണ് ബിഷപ് ഹൗസില്‍ സ്വകാര്യ സെക്യൂരിറ്റിക്കാര്‍ ശ്രമിച്ചത്. അതിനു പിന്നില്‍ സഭാ നേതൃത്വത്തിന്റെ അറിവുണ്ടാകാം എന്ന ആക്ഷേപമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ ഉയര്‍ത്തുന്നത്. എന്നാല്‍ പഞ്ചാബ് പോലീസ് നോക്കി നില്‍ക്കുകയാണ് ചെയ്തത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ബിഷപ്പിനാണ് എന്ന് മനസ്സിലാക്കി പോലീസ് അങ്ങനെ ചെയ്തുവെന്നാണ് ആക്രമിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ബിഷപ്പിന്റെ പീഡന വിവരങ്ങള്‍ വിശദീകരിച്ച് കോടതിയില്‍ വ്യക്തമായ സത്യവാങ്മൂലം നല്‍കിയ പോലീസ് അതില്‍ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നാണ് പോലീസ് നേതൃത്വത്തിന്റെ അനൗപചാരിക വിശദീകരണം. പോലീസ് ഇരയുടെ കൂടെയാണ്. ബിഷപ് ഹൗസില്‍ പോലീസ് സംഘത്തിന് കാത്തിരിക്കേണ്ടി വന്നതില്‍ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോയെന്ന് പോലീസ് നേതൃത്വം പരിശോധിച്ചേക്കും എന്നും സൂചനയുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Police, Molestation, Case, Arrest, Govt and police are with the victim; but who protects Bishop? 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?