എന്‍ ടി രാമറാവുവിന്റെ മകനും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍ ടി ആറിന്റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: (www.kvartha.com 29.08.2018) ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകനും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍ ടി ആറിന്റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. തെലങ്കാനയിലെ നല്‍ഗേണ്ടയില്‍ ബുധനാഴ്ച രാവിലെ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ നര്‍ക്കപ്ടലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നെല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുമ്പ് മറ്റൊരു വണ്ടിയിലും ഇടിച്ചു. അമിതവേഗത്തിലാണ് ഹരികൃഷ്ണ കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാറില്‍ ഹരികൃഷ്ണയെ കൂടാതെ രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ക്കു നിസാര പരിക്കേറ്റു.

Nandamuri Harikrishna, actor and TDP leader, dies in accident near Nalgonda, Hyderabad, News, Politics, Obituary, Dead, Accidental Death, Injured, hospital, Treatment, Cinema, National

ടോളിവുഡ് നടന്‍മാരായ ജൂനിയര്‍ എന്‍ടിആര്‍, നന്ദമുരി കല്യാണ്‍ റാം എന്നിവരാണു മക്കള്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനായ ഹരികൃഷ്ണ അറിയപ്പെടുന്ന നടന്‍ കൂടിയാണ്. ബാലതാരമായി തുടക്കമിട്ട ഹരികൃഷ്ണ സിനിമ ഉപേക്ഷിച്ചു പിതാവിനൊപ്പം തെലുങ്കുദേശം പാര്‍ട്ടിയില്‍ സജീവമായിരുന്നു. രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ല്‍ സിനിമാ ലോകത്തു തിരിച്ചെത്തി. സഹോദരന്‍ നന്ദമുരി ബാലകൃഷ്ണ തെലുങ്കിലെ അറിയപ്പെടുന്ന നടനാണ്.

Nandamuri Harikrishna, actor and TDP leader, dies in accident near Nalgonda, Hyderabad, News, Politics, Obituary, Dead, Accidental Death, Injured, hospital, Treatment, Cinema, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nandamuri Harikrishna, actor and TDP leader, dies in accident near Nalgonda, Hyderabad, News, Politics, Obituary, Dead, Accidental Death, Injured, hospital, Treatment, Cinema, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?