ശബരിമലയിലെ ആചാരം നിലനിര്‍ത്തേണ്ടത് ഭക്തരുടെ കടമയെന്ന് പന്തള രാജപ്രതിനിധി

പത്തനംതിട്ട: (www.kvartha.com 02.08.2018) ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തേണ്ടത് ഭക്തരുടെ കടമയാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി ശശികുമാര വര്‍മ്മ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ അയ്യപ്പസേവാസംഘം കേരള കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ഹിന്ദു ആചാര്യന്മാരുടെയും അയ്യപ്പഭക്ത സംഘടനകളുടെയും വിവിധ ഹിന്ദു സംഘടനകളുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരത്തെ പുരോഗമന ആശയങ്ങളുടെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിലെ നിഗൂഢത പുറത്തുകൊണ്ടുവരേണ്ടതാണ്. ശബരിമല കണ്ടിട്ടില്ലാത്തവര്‍ നടത്തുന്ന ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും അയ്യപ്പ ഭക്തരുടെ മനസ്സിനെ വേദനിപ്പിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. കൂട്ടായ പ്രാര്‍ത്ഥനയിലൂടെ ഇന്നത്തെ പ്രതിസന്ധിയെ മറികടക്കാന്‍ അയ്യപ്പന്മാര്‍ക്ക് സാധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കംവേണ്ട.

Pandalam Raja react Sabarimala issue, Pathanamthitta, News, Religion, Sabarimala Temple, Trending, Inauguration, Kerala

ശബരിമലയെന്ന ലോകപ്രശസ്ത ക്ഷേത്രത്തിന്റെ പരിപാവനതയും വിശുദ്ധിയും നിലനിര്‍ത്തിക്കൊണ്ട് അതിന്റെ പാരമ്പര്യത്തേയും ഐതീഹ്യത്തേയും ഊട്ടി ഉറപ്പിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പടെയുളള ഭക്തര്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അഖില ഭാരത അയ്യപ്പ സേവാസംഘം സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മോഹന്‍ കെ.നായര്‍ അധ്യക്ഷത വഹിച്ചു. ശിവസേന സംസ്ഥാന അധ്യക്ഷന്‍ ഭുവനചന്ദ്രന്‍, ആത്മീയ ആചാര്യന്‍ പളളിക്കല്‍ സുനില്‍, കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി നാരായണ വര്‍മ, കൗണ്‍സിലര്‍ കെ.ആര്‍ രവി, അമ്പലപ്പുഴ പേട്ടസംഘം പെരിയോന്‍ ചന്ദ്രശേഖരന്‍ നായര്‍, ആലങ്ങാട്ട് പേട്ടസംഘം പെരിയോന്‍ രാജപ്പന്‍ നായര്‍, ജ്യോതിഷ മണ്ഡലം പ്രതിനിധി ഗീതക്കുട്ടി, വിവിധ അയ്യപ്പ ഭക്ത സംഘടനാ പ്രതിനിധികള്‍, ഗുരുസ്വാമിമാര്‍, ഹൈന്ദവ സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വീപാല്‍ സ്വാഗതവും സ്വാഗതസംഘം കോഓര്‍ഡിനേറ്റര്‍ പ്രസാദ് കുഴിക്കാല കൃതജ്ഞതയും രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pandalam Raja react Sabarimala issue, Pathanamthitta, News, Religion, Sabarimala Temple, Trending, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?