കാസര്‍കോട് നിന്നും ആ നല്ലവാര്‍ത്ത; പി രവീന്ദ്രനും ഭാര്യ ഉഷയും മകനും ചേര്‍ന്ന് ഒരു ഏക്കര്‍ സ്ഥലം ദുരിത ബാധിതര്‍ക്കായി നല്‍കി
കാസര്‍കോട്: (www.kasargodvartha.com 23/08/2018) പ്രളയം ദുരിതംവിതച്ച കേരളത്തിന്റെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ഏക്കര്‍ സ്ഥലം സംഭാവന നല്‍കി കാസര്‍കോട് ജില്ലയില്‍നിന്നും ഉജ്ജ്വല മാതൃക. ഉദുമയിലെ ബിസിനസുകാരനായ പി എ രവീന്ദ്രനാണ് തന്റെയും ഭാര്യ ഉഷ, മകന്‍ അഖില്‍ എന്നിവരുടെയും പേരിലുള്ള ഹോസ്ദുര്‍ഗ് താലൂക്ക് ഉദുമ വില്ലേജില്‍ സര്‍വേ നമ്പര്‍ 44/6/എബിഇ യില്‍പ്പെട്ട ഒരു ഏക്കര്‍ സ്ഥലത്തിന്റെ ആധാരവും സ്‌കെച്ച്, നികുതി രശീതി എന്നിവയും അടക്കം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന് കൈമാറിയത്.
ഏകദേശം 75 ലക്ഷം രൂപ മതിപ്പുവില കണക്കാക്കുന്ന ഭൂമിയാണ് ഇത്. കളക്ടറ്റേറ്റില്‍ ജില്ലാ കളക്ടറുടെ ചേംബറിലെത്തിയാണ് രവീന്ദ്രനും മകനും കുടുംബാംഗങ്ങളും സ്ഥലത്തിന്റെ ആധാരവും മറ്റും കളക്ടര്‍ക്ക് കൈമാറിയത്. കേരള ലാന്‍ഡ് റെലിംഗ്വിഷ്മെന്റ് ആക്ട് പ്രകാരമുള്ള ഈ നടപടിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ആവശ്യമില്ലെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Rain, News, Land, Flood, Heavy Rain, Ravindran and family donate 1 acre land for flood victims

Powered by Info News For You

Comments
Post a Comment