ഭരണസമിതിയുടെ അനങ്ങാപ്പാറനയം: കാഞ്ഞങ്ങാട് നഗരസഭ ഭരണത്തിനെതിരെ സി.പി.എമ്മിനകത്ത് 'മുറുമുറുപ്പ്' രൂക്ഷമാകുന്നു
കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരസഭ ഭരണത്തിനെതിരെ സി.പി.എമ്മിനകത്ത് മുറുമുറുപ്പ് രൂക്ഷം. നഗരസഭ ചെയര്‍മാനും അദ്ദേഹത്തിന്റെ കൂടെയുള്ള ചിലരും മാത്രം ചേര്‍ന്ന് നില്‍ക്കുന്ന ഭരണമാണ് നടക്കുന്നതെന്നാണ് പാര്‍ട്ടി അണികള്‍ക്കിടയിലെ അടക്കംപറച്ചില്‍. നഗരത്തില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ തലപൊക്കിയിരിക്കുന്ന അനധികൃത കെട്ടിടം അടക്കമുള്ള പ്രശ്നങ്ങളില്‍ നഗരസഭ ഭരണകൂടം സ്വീകരിക്കുന്ന അനങ്ങാപ്പാറ നയവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. എന്നാല്‍ പരസ്യമായും ആരും രംഗത്ത് വരാത്തതിനാല്‍ ചെയര്‍മാനും കൂട്ടര്‍ക്കും അടിയൊഴുക്കുകള്‍ മനസിലാക്കാന്‍ കഴിയുന്നില്ല. പാര്‍ട്ടിക്കും ഭരണത്തിനുമിടയില്‍ പാലമാകാന്‍ സി.പി.എം രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയടക്കം വിളിച്ച് ചേര്‍ക്കുന്നുമില്ല.
ചെയര്‍മാനും കൂടെയുള്ള ഒന്നോ രണ്ടോ കൗണ്‍സിലര്‍മാരും നഗരസഭയിലെ ചില ഉദ്യോഗസ്ഥന്മാരും മാത്രമാണ് നഗരസഭാ ഭരണം കൈയാളുന്നത്. അതില്‍ മറ്റു സി.പി.എം കൗണ്‍സിലര്‍മാര്‍ക്കും യാതൊരു റോളുമില്ല. അതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചായാവുന്നുണ്ട്. ചെയര്‍മാന്റെ ഭാഗത്ത് നിന്ന് ഏന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് ആയുധമാക്കാന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടിക്കുളളിലെ ചെയര്‍മാന്‍ വിരുദ്ധര്‍. കാഞ്ഞങ്ങാട് നഗരത്തിലെ കെ.എസ്.ടി.പി റോഡ് പ്രവൃത്തിയടക്കമുള്ള കാര്യത്തില്‍ ചെയര്‍മാന്‍ കാണിച്ച ഷോയും പാര്‍ട്ടിക്കും ഭരണത്തിനും വിനയായി മാറിയിട്ടുണ്ട്. ചെയര്‍മാന്‍ എന്ന രീതിയില്‍ റോഡ് പ്രവൃത്തി വേഗത്തിലാക്കാന്‍ ഇടപെടാതിരുന്നതും എന്നാല്‍ കെ.എസ്.ടി.പിയുടെ റോഡ് പ്രവൃത്തിയുടെ ഭാഗമായി കിട്ടുന്ന ഏതു നല്ലസംഭവവവും ക്രഡിറ്റാക്കാന്‍ നോക്കിയതും ചെയര്‍മാനെതിരെയുള്ള മുറമുറപ്പിന് ശക്തികൂട്ടിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment