കെ.എസ്.ആര്‍.ടി.സി. കോട്ടയം വഴി സര്‍വീസ് തുടങ്ങി; പത്തനംതിട്ടയിലേക്കു ജീവനക്കാരുടെ പ്രത്യേക സംഘം

തിരുവനന്തപുരം: (www.kasargodvartha.com 19.08.2018) കെ.എസ്.ആര്‍.ടി.സി. കോട്ടയം വഴി എറണാകുളത്തേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു. പ്രളയക്കെടുതിയെത്തുടര്‍ന്ന് ഈ വഴിയുള്ള സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍ സര്‍വീസ് നടത്തുന്നതിനായി 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചു. ഞായറാഴ്ച രാവിലെ മുതലാണു കോട്ടയം വഴിയുള്ള സര്‍വീസുകള്‍ ആരംഭിച്ചത്. കഴിയുന്നത്രയും സര്‍വീസുകള്‍ ഈ റൂട്ടില്‍ നടത്തുകയാണു ലക്ഷ്യമെന്ന് കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍സ് മാനേജര്‍ ജി. അനില്‍ കുമാര്‍ പറഞ്ഞു.

പത്തനംതിട്ടയിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ അടൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്. പ്രളയത്തില്‍ റോഡ് തകര്‍ന്നതിനാല്‍ യാത്ര അസാധ്യമായതിനാലാണിത്. ഗതാഗതം പൂര്‍വ സ്ഥിതിയിലാകുന്നതുവരെ പന്തളത്തുനിന്നുള്ള സര്‍വീസുകള്‍ അടൂരില്‍നിന്നാകും ആരംഭിക്കുക.മല്ലപ്പള്ളിയില്‍നിന്നുള്ള സര്‍വീസുകള്‍ തിരുവല്ലയില്‍നിന്നും റാന്നിയില്‍നിന്നുള്ളവ പത്തനംതിട്ട ഡിപ്പോയില്‍നിന്നും തുടങ്ങും.

പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം ജീവനക്കാരും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി കൊല്ലത്തുനിന്ന് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും അടങ്ങുന്ന 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കൊല്ലം യൂണിറ്റില്‍നിന്ന് നാലു ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ തെന്മലയിലേക്കും പുനലൂര്‍ ഡിപ്പോയില്‍നിന്നു നാലു സര്‍വീസുകള്‍ എം.എസ്.എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയില്‍നിന്ന് ചെങ്കോട്ടയിലേക്കും അധിക സര്‍വീസുകള്‍ നടത്തി. കൊല്ലം - കുളത്തൂപ്പുഴ, കൊല്ലം - ചെങ്ങന്നൂര്‍, കൊല്ലം - പത്തനംതിട്ട ചെയിന്‍ സര്‍വീസുകള്‍ 20 മിനിറ്റ് ഇടവേളകളില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Thiruvananthapuram, Trending, Top-Headlines, Rain, KSRTC started service via Kottayam
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?