ബിജെപി ഓഫീസിന് നേരെ കല്ലേറ്; പോലീസില്‍ പരാതി നല്‍കി
നീലേശ്വരം: (www.kasargodvartha.com 08.08.2018) നീലേശ്വരം മാട്ടുമ്മലില്‍ ബിജെപി ഓഫീസിന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. നീലേശ്വരം മേല്‍പാലത്തിനു സമീപം മാട്ടുമ്മല്‍ കോംപ്ലക്‌സിലെ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയാണ് തിങ്കളാഴ്ച വൈകിട്ട് കല്ലേറുണ്ടായത്.
ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില്‍ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പ്രകടനം കടന്നുപോയ വഴിയില്‍ ബിജെപി, ബിഎംഎസ് കൊടിമരങ്ങളും പതാകകളും പിഴുതെറിഞ്ഞതായും പരാതിയുണ്ട്. കരിന്തളം ടൗണില്‍ കരിന്തളം ബാങ്കിനു സമീപത്തെ ബിജെപി കൊടിമരവും പതാകയും നശിപ്പിച്ചതായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, complaint, BJP, Office, Top-Headlines, Stone pelting, Stone pelting against BJP office
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, complaint, BJP, Office, Top-Headlines, Stone pelting, Stone pelting against BJP office
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment