തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം; കര്‍ശന മുന്‍കരുതല്‍
* ജില്ലയില്‍ റെഡ് അലേര്‍ട്ട്
* ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു
* സുസജ്ജമായിരിക്കാന്‍ പോലീസിനു നിര്‍ദേശം
* മലയോര, ജലാശയ മേഖലകളില്‍ വിനോദ സഞ്ചാരം നിരോധിച്ചു
* മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
* നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: (www.kvartha.com 16.08.2018) കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ മുന്‍കരുതലും ശക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജമായിരിക്കാന്‍ പോലീസ് അധികൃതര്‍ക്കു ജില്ലാ കളക്ടര്‍ കളക്ടര്‍ ഡോ. കെ വാസുകി നിര്‍ദേശം നല്‍കി.
മഴ അവസാനിക്കുന്നതുവരെ ക്വാറി പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ സഞ്ചാരം ഒഴിവാക്കാന്‍ ഡിടിപിസിക്കു നിര്‍ദേശം നല്‍കി. ക്രെയിന്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ തുടങ്ങിയവ ആവശ്യമായിവന്നാല്‍ വിന്യസിക്കാന്‍ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.
കെഎസ്ഇബിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയും അടിയന്തര റിപ്പയര്‍ സംഘങ്ങള്‍ സജ്ജമാണ്. ദുരിതാശ്വാസ ക്യാംപുകള്‍ കൂടുതലായി തുറക്കേണ്ടിവന്നാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ താക്കോല്‍ ഇവര്‍ കൈവശം വയ്ക്കണം. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. നദീതീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടി നില്‍ക്കുന്നതും വിനോദങ്ങളില്‍ ഏര്‍പ്പെടുതുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു. സാമൂഹ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് നല്‍കാന്‍ വൈദഗ്ധ്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടങ്ങളിലുണ്ടാകണം. താലൂക്ക് തലത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീമിനെയും തയാറാക്കി നിര്‍ത്തണം.
ജില്ലയിലെ ആറു താലൂക്കുകളിലും 100 കിലോ അരി, 50 കിലോ പയര്‍, 10 ലിറ്റര്‍ എണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ എന്നിവ കരുതിവയ്ക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. ജനങ്ങളെ ഒഴിപ്പിക്കേണ്ട ആവശ്യം വന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ തയാറാക്കി നിര്‍ത്തണം.
ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. കായലിലെ മത്സ്യബന്ധനവും ഒഴിവാക്കണം. ജില്ലയിലെ പൊതുയോഗങ്ങളും പൊതുജന സംഗമങ്ങളും വെള്ളിയാഴ്ച വരെ നിരോധിച്ചു. പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നും പ്രളയ മേഖലയിലും മണ്ണിടിച്ചില്‍ മേഖലയിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Red alert in TVM, Thiruvananthapuram, Kerala, News, Rain, Flood

Powered by Info News For You
Comments
Post a Comment