മഴ തിമിര്‍ത്തു പെയ്യുമ്പോഴും കാസര്‍കോട്ട് കുടിവെള്ളം കിട്ടാക്കനി: പ്രതിഷേധവുമായി ജനപ്രതിനിധികള്‍, ഉടന്‍ പരിഹാരമെന്ന് അധികൃതര്‍
കാസര്‍കോട്: (www.kasargodvartha.com 18.08.2018) കേരളം പ്രളയ ജലത്തില്‍ മുങ്ങുമ്പോഴും കാസര്‍കോട് നഗരത്തില്‍ കുടിക്കാന്‍ വെള്ളമില്ല. വാട്ടര്‍ അതോറിറ്റി കാസര്‍കോട് ഡിവിഷന് കീഴിലുള്ള കാസര്‍കോട് നഗരത്തില്‍ കഴിഞ്ഞ പത്ത് ദിവസമായി കുടിവെള്ളം ലഭിക്കാതെയായിട്ട്. ജനരോഷം ശക്തമായതോടെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളിലെ ജനപ്രതിനിധികള്‍ പ്രതിഷേധവുമായി വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി.
ബാവിക്കര പമ്പിംഗ് ഹൗസ് പരിസരത്ത് വൈദ്യുതി തകരാറുള്ളതിനാലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചപ്പോള്‍ ഇവിടെയുണ്ടാകുന്ന തടസം വേഗത്തില്‍ തീര്‍ക്കാറുണ്ടെന്ന്് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പ്രശ്‌നം അടിയന്തരമായി പരിഹരിച്ച് ശനിയാഴ്ച വൈകിട്ടോടെ കുടിവെള്ള വിതരണം തുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കാസര്‍കോട് നഗരത്തിലെയും പരിസര പഞ്ചായത്തുകളിലേയും ആയിര കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ബാവിക്കര തടയണയിലെ വെള്ളമാണ്. കാലവര്‍ഷം തുടങ്ങിയത് മുതല്‍ മാസങ്ങളായി നഗരത്തില്‍ മിക്കവാറും കുടിവെള്ളം എത്തുന്നില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും വെള്ളം കിട്ടിയാലായി. കഴിഞ്ഞ പത്ത് ദിവസമായി നഗരത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടിയിട്ട്. വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ഫോണ്‍ വിളിച്ചാല്‍ ബാവിക്കരയില്‍ വൈദ്യുതിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈയൊഴിയുന്നു.
കെഎസ്ഇബി ചെര്‍ക്കള സെക്ഷന്‍ ഓഫീസിന് കീഴിലാണ് ബാവിക്കര പമ്പിംഗ് ഹൗസ്. മതിയായ സമയം വൈദ്യുതി ലഭിക്കുന്നില്ലെന്നും അതിനാലാണ് കുടിവെള്ളം മുടങ്ങുന്നതെന്നുമാണ് വാട്ടര്‍ അതോറിറ്റി നിലപാട്. ബാവിക്കര പരിസരപ്രദേശം വനമേഖലയില്‍ ആയതിനാല്‍ മരങ്ങള്‍ വീണ് വൈദ്യുതി തടസം ഉണ്ടാകാറുണ്ടെന്നും അത് വേഗത്തില്‍ പരിഹരിക്കാറുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പറഞ്ഞു. മൈലാട്ടി സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് പമ്പിങ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇത് തടസ്സപ്പെട്ടാല്‍ മുള്ളേരിയ ഫീഡറില്‍ നിന്ന് നല്‍കാറുണ്ട്. അധിക ദിവസം കുടിവെള്ളം മുടങ്ങാനുള്ള സാഹചര്യം കെഎസ്ഇബി ഉണ്ടാക്കാറില്ല. മഴയത്തും വൈദ്യുതി തടസ്സം മാറ്റാന്‍ ജീവനക്കാര്‍ പോകാറുണ്ട്. ബാവിക്കര പമ്പിങ്് ഹൗസിലെ വൈദ്യുതി തകരാറ് പലപ്പോഴും അറിയിക്കാറില്ല.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ തികഞ്ഞ നിരുത്തരവാദിത്വമാണ് ദീര്‍ഘനാള്‍ നീളുന്ന കുടിവെള്ള വിതരണ മുടക്കത്തിന് കാരണമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ട് വേഗത്തില്‍ പരിഹരിക്കാന്‍ ഇടപെടുന്നില്ല. ഉപയോക്താക്കള്‍ വെള്ളം കുടിച്ചില്ലെങ്കിലും തങ്ങള്‍ക്കൊന്നുമില്ലെന്ന ചില ഉദ്യേഗസ്ഥരുടെ നിഷേധാത്മ നിലപാടാണ് ഇതിന് കാരണം. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കലാണ് തങ്ങളുടെ ചുമതലയെന്നത് ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു. ഇതിന് മാറ്റമുണ്ടായില്ലെങ്കില്‍ ജനരോഷം അതിര് വിടുമെന്ന് ജനപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.
കുടിവെള്ള വിതരണം മുടക്കമില്ലാതെ തുടരാന്‍ അടിയന്ത നടപടിയെടുക്കാന്‍ തീരുമാനമായി. വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ബന്ധം ശക്തിപ്പെടുത്തി യോജിച്ച് പ്രവര്‍ത്തിക്കും. ഇതിന്റെ ചുമതല വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും കെഎസ്ഇബി ചെര്‍ക്കള സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമായിരിക്കും. ഒരു വര്‍ഷത്തിലധികമായി ചേരാത്ത ജനപ്രതിനികള്‍ അടങ്ങുന്ന വാട്ടര്‍ അതോറിറ്റി ഉപദേശക സമിതി സെപ്തംബര്‍ ആദ്യവാരം വിളിക്കും. നഗരത്തില്‍ നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് കൃത്യമായി കുടിവെള്ളം എത്തിക്കും. ബാവിക്കരയില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ സ്ഥാപിക്കാന്‍ മൂന്നര കോടി രൂപയുടെ നിര്‍ദേശം സമര്‍പ്പിച്ചത് നടപ്പാക്കാന്‍ ഇടപെടും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി എം മുനീര്‍, നൈമുനിസ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ദിനേശന്‍ ചെന്നിക്കര, ഹമീദ് ബെദിര, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ രത്‌നകുമാര്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ടി പത്മനാഭന്‍, കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ടി എസ് വിക്രമന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Drinking water, Water authority, Protest, No Drinking water in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment