പി.എം.എസ് ബസുകളുടെ അഞ്ചു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്


കാസര്‍കോട് (www.evisionnews.co): പ്രളയക്കെടുതിയില്‍ കേരളം തരിച്ചുനില്‍ക്കുമ്പോള്‍ തന്റെ ഉടമസ്ഥയിലുള്ള ബസുകളുടെ അഞ്ചുദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസത്തിന് മാറ്റിവെച്ച് ബദിയടുക്കയിലെ കെ.എം.സി.സി നേതാവ്. ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടാണ് തന്റെ ഉടമസ്ഥയിലുള്ള ബദിയടുക്ക മേഖലയില്‍ വിവിധ റൂട്ടുകളില്‍ ഓടുന്ന പി.എം.എസ് ബസ് സര്‍വീസുകളുടെ അഞ്ചുദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 

2007ല്‍ ദുബൈ കെ.എം.സി.സി നാലു വീടുകള്‍ പണിത് പാവങ്ങള്‍ക്ക് നല്‍കിയും സഹപ്രവര്‍ത്തകരായ അഷ്‌റഫ് കുക്കംകുടലും, എം.എസ് ഹമീദും, മുഹമ്മദ് പിലാങ്കട്ട എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് സര്‍വീസ് നാടിന് സമര്‍പ്പിച്ചും തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി വഴി നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?