റെയില്‍പാളത്തില്‍ വെള്ളം; വണ്ടികള്‍ താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: (www.kvartha.com 16.08.2018) അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ 176-ാം നമ്പര്‍ പാലത്തില്‍ വെള്ളം കയറിയതിനാല്‍ പാലത്തിലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടി ഗതാഗതത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

ആഗസ്റ്റ് 16നു റദ്ദാക്കിയ തീവണ്ടികള്‍:

56361 ാം നമ്പര്‍ ഷൊര്‍ണൂര്‍- എറണാകുളം പാസഞ്ചര്‍ ഓടില്ല. ആഗസ്റ്റ് 15ന് ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777ാം നമ്പര്‍ ഹൂബ്ലി കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ. ആഗസ്റ്റ് 15ന് ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695ാം നമ്പര്‍ ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംഗ്ക്ഷനില്‍ ഓട്ടം നിര്‍ത്തും. ആഗസ്റ്റ് 15ന് കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187ാം നമ്പര്‍ കാരയ്ക്കല്‍ എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംഗ്ക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.

Water on Rail track, Thiruvananthapuram, Train, Rain, Trending, Flood, Palakkad, Mumbai, News, Kerala

ആഗസ്റ്റ് 16ന് 12778ാം നമ്പര്‍ കൊച്ചുവേളി ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍ നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക. 12696ാം നമ്പര്‍ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംഗ്ഷനില്‍നിന്നു പുറപ്പെടും. 16188ാം നമ്പര്‍ എറണാകുളം കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംഗ്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.

ആഗസ്റ്റ് 14നു മുംബൈ സി.എസ്.ടിയില്‍നിന്നു തിരിച്ച 16381ാം നമ്പര്‍ മുംബൈ കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംഗ്ഷന്‍ വഴി തിരിച്ചുവിട്ടു. ആഗസ്റ്റ് 15ന് കെ.എസ്.ആര്‍. ബംഗളുരുവില്‍നിന്നു പുറപ്പെട്ട 16526ാം നമ്പര്‍ ബംഗളുരു കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.

വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:

ആഗസ്റ്റ് 15നു മംഗലാപുരം ജംഗ്ഷനില്‍നിന്നു പുറപ്പെട്ട 16603ാം നമ്പര്‍ മംഗലാപുരം തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും.

ആഗസ്റ്റ് 15നു മംഗലാപുരം ജംഗ്ഷനില്‍നിന്നു പുറപ്പെട്ട 16630ാം നമ്പര്‍ മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും.

ആഗസ്റ്റ് 16 നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341ാം നമ്പര്‍ ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

അങ്കമാലി ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍

ആഗസ്റ്റ് 15നു മധുരയില്‍നിന്നു തിരിച്ച 16344ാം നമ്പര്‍ മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്,

ആഗസ്റ്റ് 14നു ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നു തിരിച്ച 12432ാം നമ്പര്‍ ഹസ്രത്ത്, നിസാമുദ്ദീന്‍തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, ആഗസ്റ്റ് 15 നു കെ.എസ്.ആര്‍. ബംഗളുരുവില്‍നിന്നു തിരിച്ച 16315ാം നമ്പര്‍ കെ.എസ്.ആര്‍.ബംഗളുരു കൊച്ചുവേളി എക്‌സ്പ്രസ്, ആഗസ്റ്റ് 14ന് ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍ എറണാകുളം മില്ലേനിയം എക്‌സ്പ്രസ്, ആഗസ്റ്റ് 15നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623ാം നമ്പര്‍ ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നീ തീവണ്ടികള്‍ വൈകും.

Keywords: Water on Rail track, Thiruvananthapuram, Train, Rain, Trending, Flood, Palakkad, Mumbai, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?