രാജിക്കത്ത് കിട്ടി: സുധീരനോട് യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ തുടരാന്‍ ആവശ്യപ്പെടുമെന്ന് എം എം ഹസന്‍
കാസര്‍കോട്: (www.kvartha.com 02.08.2018) യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവെച്ചുകൊണ്ടുള്ള മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ തീരുമാനം പിന്‍വലിക്കാനും ഉന്നതാധികാര സമിതിയില്‍ തുടരാനും ആവശ്യപ്പെടുമെന്നും കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ കാസര്‍കോട്ട് പറഞ്ഞു.
ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധീരനുമായി കാര്യങ്ങള്‍ സംസാരിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഇനി പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇതിന് ഇനി പരിഹാരമില്ലെന്നും ഹസന്‍ പറഞ്ഞു.

കാറഡുക്കയില്‍ യു ഡി എഫ് പിന്തുണയോടെ ബി ജെ പിക്ക് ഭരണം നഷ്ടപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മതേതര കക്ഷികള്‍ യോജിക്കേണ്ട മേഖലകളില്‍ യോജിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും പ്രാദേശിക ഘടകങ്ങള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായിരിക്കുമെന്നും ഹസന്‍ മറുപടി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: M M Hasan reacts on sudheeran's resignations, kasaragod, News, Politics, KPCC, President, UDF, V. M.Sudheeran, Kerala.
Keywords: M M Hasan reacts on sudheeran's resignations, kasaragod, News, Politics, KPCC, President, UDF, V. M.Sudheeran, Kerala.
Powered by Info News For You

Comments
Post a Comment