'ഞാന്‍ പണം തിരിച്ചു തരാം, അത്യാവശ്യമുള്ളതു കൊണ്ടാണ് എടുക്കുന്നത്, ഞാന്‍ കള്ളനല്ല'; വീടുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് സ്ഥലം വിട്ടത് ചുമരില്‍ ഇങ്ങനെ കുറിച്ച ശേഷം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.08.2018) ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉദിനൂരില്‍ രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് സ്ഥലം വിട്ടത് ചുമരില്‍ കുറിപ്പെഴുതി വെച്ച ശേഷം. 'ഞാന്‍ പണം തിരിച്ചു തരാം, അത്യാവശ്യമുള്ളതു കൊണ്ടാണ് എടുക്കുന്നത്. ഞാന്‍ കള്ളനല്ല' ഇങ്ങനെ എഴുതിയാണ് കള്ളന്‍ സ്ഥലം വിട്ടത്. ഉദിനൂര്‍ പള്ളിക്ക് സമീപത്തെ സി.കെ റാഷിദിന്റെ വീട്ടിലാണ് ചുമരില്‍ കുറിപ്പെഴുതിയ നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഉദിനൂരിലെ രണ്ടു വീടുകളില്‍ കവര്‍ച്ച നടന്നത്. റാഷിദിന്റെ വീട്ടുകാര്‍ വടക്കെ കൊവ്വലിലെ ബന്ധുവിന്റെ മരണവിവരം അറിഞ്ഞ് അവിടേക്ക് പോയതായിരുന്നു. ഈ സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് കിടപ്പു മുറികളിലെ അലമാര കുത്തിത്തുറന്ന് രണ്ടു പവന്റെ സ്വര്‍ണാഭരണങ്ങളും 32,000 രൂപയും കവര്‍ച്ച ചെയ്ത് സ്ഥലം വിടുകയായിരുന്നു.

പരത്തിച്ചാലിലെ എ.ജി. ആഇശയുടെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ വീട്ടുല്‍ ആരുമുണ്ടായിരുന്നില്ല. ഇവിടെ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്നു വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം സംബന്ധിച്ച് പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News:
കുടുംബാംഗങ്ങള്‍ മരണവീട്ടില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും പണവും മോഷണം പോയി, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ വീട്ടിലും മോഷ്ടാവെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Robbery, Crime, Police, Investigation, case, Robbery-case, Udinur, chandera, Robbery case; police investigation started
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?