കേന്ദ്രമന്ത്രിയുടെ പേരില്‍ വായ്പ എഴുതിത്തള്ളുമെന്ന് പ്രചരിപ്പിച്ച് കര്‍ഷകരില്‍ നിന്നും പണം തട്ടുന്നു; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിജിലന്‍സ് സംഘവും അന്വേഷണം തുടങ്ങി
കാസര്‍കോട്: (www.kasargodvartha.com 10.08.2018) കേന്ദ്ര കൃഷിവകുപ്പ് സഹ മന്ത്രി പര്‍ഷോത്തം രൂപളയുടെ പേരില്‍ വായ്പ എഴുതിത്തള്ളുമെന്ന് പ്രചരിപ്പിച്ച് കര്‍ഷകരില്‍ നിന്നും പണം തട്ടുന്നതായി ആക്ഷേപമുയര്‍ന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര വിജിലന്‍സ് സംഘവും അന്വേഷണം തുടങ്ങി. കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖനാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക വായ്പ കേന്ദ്രം എഴുതിത്തള്ളുമെന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.
കാസര്‍കോട് സ്വദേശിയായ എന്‍ ആര്‍ ഐ സെല്ലിലെ ഒരു പ്രമുഖനും തട്ടിപ്പു സംഘത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യാ ട്രേഡ് സെന്റര്‍ എന്ന പേരിലാണ് ഇവര്‍ കര്‍ഷകരെ സമീപിക്കുന്നത്. കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും അതിനു മുന്നോടിയായി അര്‍ഹരായ കര്‍ഷകര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടാതിരിക്കാന്‍ സഹായിക്കാനാണ് തങ്ങള്‍ എത്തിയിട്ടുള്ളതെന്നാണ് ഇവര്‍ കര്‍ഷകരെ ധരിപ്പിക്കുന്നത്. പ്രത്യുപകാരമായി വായ്പാ തുകയുടെ നാലില്‍ ഒന്ന് ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്യുന്നത്.
ഈ തുകയുടെ പകുതി മുന്‍കൂറായി ഈടാക്കുന്നുണ്ട്. ഈ മാസം 15ന് ഇതിന്റെ ഭാഗമായി കേന്ദ്ര കൃഷി സഹ മന്ത്രി കാസര്‍കോട്ടെത്തുമെന്നും കടബാധ്യതയുള്ള കര്‍ഷകരുമായി അഭിമുഖം നടത്തുമെന്നും സംഘം കര്‍ഷകര്‍ക്കിടയില്‍ പ്രചരണം നടത്തിയിട്ടുണ്ട്. നേരത്തെ ഈ സംഘം കേന്ദ്രമന്ത്രി ഈ മാസം 17ന് കാസര്‍കോട്ടെത്തുമെന്ന് പറഞ്ഞ് ചില കര്‍ഷകരെ സമീപിച്ചിരുന്നു. തീയ്യതിയിലെ വൈരുദ്ധ്യം ഉണ്ടായതോടെയാണ് കര്‍ഷകരായ ചിലര്‍ രഹസ്യമായി വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതെന്നാണ് വിവരം. സംഭവം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര വിജിലന്‍സും ഗൗരവമായി എടുത്തതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. അന്വേഷണത്തില്‍ പലരും കബളിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheating, Kasaragod, News, Investigation, Vigilance, Cheating with name of Minister; Investigation started < !- START disable copy paste -->

Powered by Info News For You

Comments
Post a Comment