പ്രളയം: കോടതി ചെലവായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതിന്റെ റസീറ്റ് കാണിച്ചാല്‍ എഫ്‌ഐആര്‍ റദ്ദാക്കാമെന്ന് ലൈംഗികാതിക്രമ കേസ് പ്രതിയോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: (www.kvartha.com 24.08.2018) മഹാപ്രളയത്തില്‍ ആടിയുലഞ്ഞ കേരളത്തെ സഹായിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി വിധി. ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട പ്രതിയോടാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതിന്റെ റസീറ്റ് കാണിച്ചാല്‍ എഫ്‌ഐആര്‍ റദ്ദാക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ചെലവിനത്തില്‍ 15,000 രൂപ കേരളത്തിന് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

National, News, New Delhi, Flood, Kerala, Rain, Case, Court, CM, Funds, Accused, High Court, Molestation, Delhi High Court verdict needs to Contribute for Kerala floods rehabilitation.

CRLMC 3118/18 എന്ന കേസില്‍ 2018 ഓഗസ്റ്റ് 21 നാണ് വിധി പറഞ്ഞത്. കേസ് ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. പണമടച്ച രസീത് പോലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ചാല്‍ എഫ്‌ഐആര്‍ റദ്ദാക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Flood, Kerala, Rain, Case, Court, CM, Funds, Accused, High Court, Molestation, Delhi High Court verdict needs to Contribute for Kerala floods rehabilitation. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?