കുമ്മനം തിരിച്ചുവരുന്നത് തിരുവനന്തപുരത്തു നിന്ന് മത്സരിക്കാന്‍? എന്‍ഡിഎ അധ്യക്ഷനാകും
തിരുവനന്തപുരം: (www.kvartha.com 09.08.2018) ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ മിസോറാം ഗവര്‍ണറായി നിയമിച്ച കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍. അദ്ദേഹം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും എന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വ്യക്തമായ സൂചന.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സമയമാകുന്നതിനു തൊട്ടുമുമ്പ് കുമ്മനം ഗവര്‍ണര്‍ പദവി ഒഴിയും എന്നാണ് സൂചന. പൊതുപ്രവര്‍ത്തകനായി പതിറ്റാണ്ടുകളോളം ജീവിച്ച ശേഷം ലഭിച്ച ഗവര്‍ണര്‍ പദവിയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കുമ്മനം തിരിച്ചുവന്ന് കേരളത്തിലെ ബിജെപിയിലും എന്‍ഡിഎയിലും സുപ്രധാന പങ്ക് വഹിക്കുന്നതിനോട് ബിജെപിയിലെ ഒരു വിഭാഗത്തിനു വിയോജിപ്പുണ്ട്.
അതുകൂടി കണക്കിലെടുത്ത് ബിജെപിയുടെയും എന്‍ഡിഎയുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പദവിയായേക്കും കുമ്മനത്തിനു നല്‍കുക എന്നാണ് വിവരം. അത് മിക്കവാറും എന്‍ഡിഎ ചെയര്‍മാന്‍ സ്ഥാനമായേക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വിജയം അഭിമാന പ്രശ്‌നമായി കണക്കിലെടുത്ത് ബിജെപിയും എന്‍ഡിഎയും അവിടേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടയിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റി മിസോറാം ഗവര്‍ണറായി നിയമിച്ചത്. ബിജെപിക്കും ആര്‍ എസ് എസിനും കേരള രാഷ്ട്രീയത്തിനും ആ മാറ്റം അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ കുമ്മനത്തിന് നേരത്തേ അറിയാമായിരുന്നു. നടപടിക്രമം അനുസരിച്ച് അദ്ദേഹത്തിന്റെ ബയോ ഡേറ്റ കേന്ദ്രം വാങ്ങുകയും അഭിപ്രായം ചോദിക്കുകയുമൊക്കെ ചെയ്തിരുന്നുവത്രേ.
കേരള രാഷ്ട്രീയത്തില്‍ നിന്നൊന്നു മാറി നില്‍ക്കാന്‍ കുമ്മനവും ആഗ്രഹിച്ചിരുന്നു എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. എന്നാല്‍ ഗവര്‍ണര്‍ പദവി അതിവേഗം മടുത്തതുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിന് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടുകയായിരുന്നു.

Keywords: Kummanam to re join in Kerala politics and to conduct Loksabha Candidate, Thiruvananthapuram, News, Politics, Trending, Lok Sabha, Election, BJP, RSS, Governor, Kerala.
Powered by Info News For You

Comments
Post a Comment