കാസര്‍കോട് നാലാംമൈല്‍ സ്വദേശി ഇനി ബോളിവുഡില്‍
കാസര്‍കോട് (www.evisionnews.co): പുതിയ കാഴ്ചപ്പാടുകളുമായി മോഡലിംഗ് രംഗത്ത് വൈദഗ്ദ്യം തെളിയിച്ച കാസര്‍കോടുകാരന്‍ ഇനി ബോളിവുഡില്‍. പ്രശസ്ത ബോളിവുഡ് ടെലിവിഷന്‍ ആക്ടര്‍ റണ്‍ വിജയ് സിംഗാണ് മോഡലിംഗില്‍ തരംഗം തീര്‍ത്ത 19കാരനായ അതീഖലിയെ തന്റെ മോഡലിംഗ് കമ്പനിയിലേക്ക് തെരഞ്ഞെടുത്തത്. റണ്‍വിജയ് സിംഗിനൊപ്പമുള്ള അതീഖലിയുടെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ബോളിവുഡ് ടെലിവിഷന്‍ ഷോ ആയ റോഡീസ്, സ്പ്ലിറ്റ് വില്ല എന്നീ പരിപാടികളുടെ അവതാരകനാണ് റണ്‍ വിജയ് സിംഗ്. എന്നാല്‍ അതീഖലിയുടെ മോഡലിംഗ് രംഗത്തെ പുതിയ കാഴ്ചപ്പാടുകള്‍ റണ്‍വിജയ് സിംഗിനെ ആകര്‍ഷിപ്പിച്ചു. കുഞ്ഞാലി പെര്‍ളയുടെ മകനായ അതീഖ് നാലാംമൈല്‍ സ്വദേശിയാണ്. ഗുജറാത്തില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ അതീഖ് മോഡലിംഗ് രംഗത്ത് നേരത്തെ തന്നെ സജീവമായിരുന്നു.
Powered by Info News For You


Comments
Post a Comment