വീട്ടില്‍ നിന്നും കവലയിലെത്തിയ വളര്‍ത്തുനായ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു

പുല്ലൂര്‍: (www.kasargodvartha.com 28.08.2018) വീട്ടില്‍ നിന്നും കവലയിലെത്തിയ വളര്‍ത്തുനായ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു. കരക്കക്കുണ്ട് ആല്‍ത്തറക്കാലിലെ പരേതനായ അശോകന്‍- ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ജീവനക്കാരി ശാന്ത ദമ്പതികളുടെ മകള്‍ അഷ്‌ന (16) യ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ അഷ്‌നയെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Kerala, News, Top-Headlines, Dog bite, Street dog, Student, Busstand, Students injured after Dog bite.

ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഷ്‌ന. തിങ്കളാഴ്ച രാവിലെ ഉദയനഗര്‍ കവലയില്‍ ബസ് കയറാന്‍ വന്നതായിരുന്നു. ഈ സമയത്താണ് ഉടമസ്ഥനില്ലാതെ കഴുത്തില്‍ തുടലുമായി കവലയിലെത്തിയ നായ പെണ്‍കുട്ടിക്കുനേരെ ചാടിവീഴുകയും കാലില്‍ കടിക്കുകയും ചെയ്തത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Top-Headlines, Dog bite, Street dog, Student, Busstand, Students injured after Dog bite. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?