എ.ബി വാജ്‌പേയിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍


ഡല്‍ഹി (www.evisionnews.co): മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ നിലഅതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒമ്പത് ആഴ്ചയായി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ 24മണിക്കൂറായി അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ജീവന്‍രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് തുടരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എയിംസില്‍ എത്തി വാജ്‌പേയിയെയും സന്ദര്‍ശിച്ചു. 93കാരനായ വാജ്‌പേയി വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2009ല്‍ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?