ബലിപെരുന്നാളിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ദുരിതാശ്വാസത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 21.08.2018) ബലിപെരുന്നാളിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കണമെന്ന് മലയാളികള്‍ക്ക് ബലിപെരുന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നുത്. പ്രളയക്കെടുതി നേരിടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും സഹായവും പിന്തുണയും നല്‍കേണ്ട സന്ദര്‍ഭമാണിത്. മതജാതിരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്. പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ലോകമെങ്ങുമുളള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്.
കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബലിപെരുന്നാളിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Keywords: Kerala, Thiruvananthapuram, News, Eid, Celebration, Flood : Special Assembly session on Aug.30

Powered by Info News For You

Comments
Post a Comment