അലമാരയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം; പിന്നില്‍ വിവാഹിതനായ കാമുകന്‍

ന്യൂഡല്‍ഹി: (www.kvartha.com 03.08.2018) അലമാരയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരിയില്‍ വ്യാഴാഴ്ചയാണ് 26കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകനെ പോലീസ് സംശയിക്കുന്നു. ഇയാള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

വിവാഹിതനായ ഇയാള്‍ യുവതിയുമായി ലിവിംഗ് ടുഗെതര്‍ ബന്ധത്തിലായിരുന്നു. മരിച്ച യുവതി ഇയാളെ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടി തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതാകാം ഒരുപക്ഷെ ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നു.

Delhi Woman's Body Found In Almirah, Live-In Partner Questioned By Cops, New Delhi, News, Police, Dead Body, Marriage, Police Station, Complaint, National, Parents

യുവാവുമായുള്ള യുവതിയുടെ ബന്ധം മാതാപിതാക്കള്‍ എതിര്‍ത്തതിനാല്‍ അവരില്‍ നിന്നും അകന്നു തനിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. യുവാവിന്റെ ഫ് ളാറ്റിന് സമീപം തന്നെയാണ് യുവതിയും താമസിച്ചിരുന്നത്.

യുവാവ് തന്നെയാണ് സംഭവം പോലീസില്‍ അറിയിച്ചത്. യുവതിയുടെ താമസ സ്ഥലത്തുനിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് യുവാവ് സ്റ്റേഷനില്‍ വന്നറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അലമാരയ്ക്കകത്ത് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറച്ചധികം ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. യുവാവിനേയും അയല്‍വാസികളേയും ചോദ്യം ചെയ്ത പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Delhi Woman's Body Found In Almirah, Live-In Partner Questioned By Cops, New Delhi, News, Police, Dead Body, Marriage, Police Station, Complaint, National, Parents.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?