കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധ; സിസിടിവി ദൃശ്യം പുറത്ത്
കൊട്ടിയം: (www.kvartha.com 13.08.2018) കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊല്ലം കൊട്ടിയം ഇത്തിക്കര പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ്, ബസ് ഡ്രൈവര്‍ അബ്ദുല്‍ അസീസ്, ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തായിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വീഡിയോയില്‍ നിന്ന് ലഭിക്കുന്ന സൂചന.
Keywords: Kerala, Kollam, News, KSRTC, bus, Accident, CCTV, Kozhikode, Death, Video, KSRTC Bus and Lorry accident; 3 die

Powered by Info News For You

Comments
Post a Comment