അക്ബര്‍ കൊലക്കേസ്: മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

കാഞ്ഞങ്ങാട് (www.evisionnews.co): പാണത്തൂര്‍ സ്വദേശിയും കൊളവയലിലെ ഖാസിഹൗസില്‍ താമസക്കാരനുമായ അബ്ദുല്‍ സലാമിന്റെ മകന്‍ അക്ബറിനെ (24) സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെ കോടതി വെറുതെവിട്ടു. ബേളൂര്‍ അഞ്ചാംവയലിലെ വി. ദാമോദന്‍ (38), വാണിയംവളപ്പില്‍ കെ സുരേഷ് (34), അഞ്ചാംവയലില്‍ പുതിയവളപ്പിലെ പി. വേണു (48), എ വി രഞ്ജിത്ത് (28), എന്‍ രാജീവന്‍ (30), രാകേഷ് (30) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (ഒന്ന്) കോടതി വെറുതെവിട്ടത്.
2011മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ അക്ബറിനെ ഒരു സംഘം തടഞ്ഞുവെക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 10നാണ് അക്ബര്‍ മരണപ്പെട്ടത്. ഇതോടെ കൊലക്കുറ്റത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.
Powered by Info News For You
Comments
Post a Comment