കുടുക്കയില്‍ സ്വരൂപിച്ച പണം മുഴുവനും ഹിസ മോള്‍ നല്‍കി: അവരെ സഹായിക്കാന്‍..
കാസര്‍കോട് (www.evisionnews.co): പിറന്നാള്‍ ആഘോഷത്തിനും മറ്റുമായി കുടുക്കയിലാക്കി സ്വരൂപിച്ച് വെച്ച പണം മുഴുവനും നല്‍കി പ്രളയ ബാധിതരെ സഹായിക്കാന്‍ മൂന്നര വയസുകാരി ഹിസ മോളും. മൊഗ്രാല്‍ പുത്തൂര്‍ പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്തില്‍ പണം സ്വരൂപിക്കാനെത്തിയപ്പോഴാണ് ഹിസമോള്‍ പണം സൂക്ഷിച്ച് വെച്ച കുടുക്ക ഏല്‍പ്പിച്ചത്.
2070 രൂപയായിരുന്നു കുടുക്കയിലുണ്ടായിരുന്നത്. വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മാഹിന്‍ കുന്നിലിന്റെയും സാജിദയുടെയും മകളാണ് ഹിസ. മുസ്ലിം ലീഗ് നേതാക്കളായ എസ്.പി സലാഹുദ്ദീന്‍, സി.പി അബ്ദുല്ലക്കുഞ്ഞി, മാഹിന്‍ കുന്നില്‍, എം.എ നജീബ്, മുഹമ്മദ് കുന്നില്‍, അംസുമേനത്ത്, അബ്ദുല്‍ റഹ്മാന്‍, കെ.ബി അഷ്‌റഫ്, പി.ബി അഷ്‌റഫ്. മുഹമ്മദ്, ഇര്‍ഫാന്‍ കുന്നില്‍, ലത്തീഫ് അത്തു. സിദ്ധീക്ക് ആരിക്കാടി, സിദ്ധീഖ് കൊക്കടം, നസീര്‍, മുത്തലിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി തുക ശേഖരിച്ചു.

Powered by Info News For You

Comments
Post a Comment