യോഗിക്ക് പിന്നാലെ യോഗിയുടെ പോലീസും; യുപിയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരും ഒരു ദിവസത്തെ ശമ്പളം കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ഡിജിപി

ലക്‌നൗ:(www.kvartha.com 19/08/2018) പ്രളയം വിതച്ച ദുരിതത്തില്‍ കഴിയുന്ന കേരളത്തിന് സഹായ ഹസ്തവുമായി നിരവധി പേരെത്തുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 15 കോടി പ്രഖ്യാപിച്ചതിന് പിന്നാലെ യോഗിയുടെ പോലീസും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്തു. യുപിയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരും ഒരു ദിവസത്തെ ശമ്പളം കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

ഉത്തര്‍പ്രദേശ് പോലീസ് മേധാവി ഒ പി സിംഗ് ആണ് കേരളത്തിന് കൈത്താങ്ങെന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ഓരോ പോലീസുകാരനും തന്റെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അപേക്ഷിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

20 കോടി സഹായമായി നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചുിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, മദ്ധ്യപ്രദേശ്  തുടങ്ങിയ സംസ്ഥാനങ്ങളും സഹായം നല്‍കിയിട്ടുണ്ട്. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയാണ് ഇക്കാര്യം അറിയിച്ചത്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Lucknow, National, Police, Flood, Rain, Uttar Pradesh DGP mourned loss of lives in Kerala



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?