വെള്ളത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ ആരോഗ്യ സേനയുമായി കുടുംബശ്രീ

ആലപ്പുഴ: (www.kvartha.com 01.08.2018) കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കുട്ടനാടിനെ സഹായിക്കാനായി ജില്ലാ കുടുംബശ്രീ മിഷനു കീഴിലുള്ള ടീമും രംഗത്തിറങ്ങി. മഴ കുറഞ്ഞ് വെള്ളം ഇറങ്ങി തുടങ്ങിയ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് അവിടുത്തെ ജനങ്ങളെ സഹായിക്കാനായി കുടുംബശ്രീയുടെ ആരോഗ്യ സേന രംഗത്തെത്തിയത്. പ്രഥമ ഘട്ടത്തില്‍ ദേശീയാരോഗ്യ മിഷന്റെ സഹായത്തോടെ 50 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ഇങ്ങനെ പരിശീലനം നേടിയവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലുള്ള 300 പേര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി അയച്ചിരിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ആരോഗ്യ സേന ദിനംപ്രതി കുട്ടിനാട്ടിലെ വിവിധ പഞ്ചായത്തുകളിലായി 40 ലധികം ക്യാമ്പുകളും 600 ലധികം വീടുകളും സന്ദര്‍ശിച്ച് ആരോഗ്യ ബോധവല്‍ക്കരണം നടത്തിവരുന്നു. തുടര്‍ച്ചയായി നാലാം ദിവസവും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

Kudumba sree help flood people, Alappuzha, Rain, Flood, Health, Health & Fitness, Trending, Kerala

ബ്ലോക്ക് കോഓര്‍ഡിനേറ്ററുമാര്‍, എം.ഇ. കണ്‍സള്‍ട്ടന്റുമാര്‍, ജെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, എക്‌സാത് സംഘം, മുനിസിപ്പാലിറ്റി പരിധിയിലെ സി.ഡി.എസ്. എ.ഡി.എസ്. അംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ദുരിത നിവാരണ സന്നദ്ധ സേന. ഈ സേനയുടെ നേതൃത്വത്തില്‍ ശേഖരിച്ച വളംകടിക്കുള്ള മരുന്നുകള്‍, ഓയില്‍മെന്റുകള്‍, വസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ശുദ്ധജലം എന്നിവയും കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.

കൂടാതെ ഓഗസ്ത് രണ്ട്, മൂന്ന് തീയതികളില്‍ കുട്ടനാട്ടില്‍ ശുചീകരണ ദിനമായി ആചരിച്ചു മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും ഇവിടെയെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സുജാ ഈപ്പന്‍, എ.ഡി.എം.സിമാരായ വി.ജെ. വര്‍ഗീസ്, കെ.ബി. അജയകുമാര്‍, എന്‍. വേണുഗോപാല്‍, പി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Keywords: Kudumba sree help flood people, Alappuzha, Rain, Flood, Health, Health & Fitness, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?