ആം ആദ്മി പാര്‍ട്ടി ഫണ്ടില്‍ നാലിരട്ടി വര്‍ദ്ധനവ്
ന്യൂഡല്‍ഹി: (www.kvartha.com 08.08.2018) ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയില്‍ നാലിരട്ടി വര്‍ദ്ധനവ്. 2016-17 കാലയളവില്‍ പാര്‍ട്ടിക്ക് ലഭിച്ച സംഭാവന 24.73 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്ക് പ്രകാരമാണിത്. 2015-16ല്‍ 6.607 കോടി രൂപയായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. സന്നദ്ധസംഘടനയായ ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ആകെ 91.37 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ശിവസേനയ്ക്ക് 25.65 കോടി രൂപ സംഭാവനയായി ലഭിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് തൊട്ടുമുന്‍പുള്ള സ്ഥാനവും ശിവസേനയ്ക്കാണ്. ശിരോമണി അകാലി ദളിന് 15.45 കോട് രൂപയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ച ഫണ്ട്.
ആം ആദ്മി പാര്‍ട്ടിക്ക് മാത്രമല്ല, അസം ഗണ പരിഷത്ത്, എസ് എ ഡി, ജനത ദള്‍ സെക്യുലര്‍, മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന തുടങ്ങിയ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി ഫണ്ടില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിട്ടുള്ളത് ഡല്‍ഹിയില്‍ നിന്നുമാണ്. ആകെ 20.86 കോടി. മഹാരാഷ്ട്രയും പഞ്ചാബുമാണ് സംഭാവന കൊടുത്ത സംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര 19.7 കോടിയും പഞ്ചാബ് 9.42 കോടിയുമാണ് സംഭാവന നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Donations declared by the regional parties contained details of donations received from 29 States/Union Territories/common capitals and 27 countries according to the declared address of donors. Only AAP declared donations from abroad.

Keywords: National, AAP
Powered by Info News For You

Comments
Post a Comment