പ്രളയദുരന്തം: ഉപരാഷ്ട്രപതിയും രാജ്യസഭാംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
ന്യൂഡല്‍ഹി: (www.kvartha.com 20/08/2018) മഹാപ്രളയം നാശം വിതച്ച കേരളത്തിന് സഹായഹസ്തവുമായി ഉപരാഷ്ട്രപതിയും രാജ്യസഭാംഗങ്ങളും. തങ്ങളുടെ ഒരുമാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്യസഭാ ഉപാധ്യക്ഷനും മറ്റ് അംഗങ്ങളും പ്രഖ്യാപിച്ചു.
ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ പിന്തുണയും ധനസഹായവും കേരളത്തിന് പ്രഖ്യാപിച്ചു കഴിഞ്ഞു. ശിവസേനയും തങ്ങളുടെ എല്ലാ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ യുപി, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, തെലങ്കാന തുടങ്ങിയ സര്‍ക്കാരുകളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ഭക്ഷണ സാധനങ്ങളും മറ്റു അവശ്യസാധനങ്ങളും വിവിധ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും നല്‍കിവരുന്നുണ്ട്.

Keywords: Kerala, News, New Delhi, Salary, President, Flood, India, National, Flood: Kerala floods: Venkaiah Naidu to donate one month's salary
Powered by Info News For You

Comments
Post a Comment