വളപട്ടണം പുഴ കരകവിഞ്ഞു; പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം വെള്ളത്തില്‍

പറശ്ശിനിക്കടവ്: (www.kasargodvartha.com 09.08.2018) സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വളപട്ടണം പുഴ കരകവിഞ്ഞതോടെ ഉത്തരമലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും വെള്ളം കയറി. ക്ഷേത്രത്തിലെ പ്രധാന പ്രവേശന കവാടത്തിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. അത് കൊണ്ടുതന്നെ ഈ ഭാഗത്തേക്ക് വിശ്വാസികള്‍ കടന്നുവരുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്.

ക്ഷേത്രത്തിനകത്തേക്ക് വെള്ളം കയറുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. സമീപത്തെ നിരവധി വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. കണ്ണൂരില്‍ 24 മണിക്കൂറിനിടയില്‍ കനത്ത മഴയാണ് ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം തന്നെ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Parassinikkadav, Heavy rain in Kannur, Parassinikkadav Muthappan temple, Heavy rain in Kannur; Water around Parassinikkadav Muthappan temple 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?