ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളില്‍ ബലാത്സംഗങ്ങള്‍ കൂടുന്നു: രാഹുല്‍ ഗാന്ധി

 
ന്യൂഡല്‍ഹി (www.evisionnews.co): ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് കൂടുതലായി ഇരയാകുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ റാംപൂരിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
 
'ഉത്തര്‍പ്രദേശിലും ബിഹാറിലും പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഇത് രാജ്യത്തെ എല്ലാ സ്ത്രീകളുടെയും ഹൃദയങ്ങളില്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്? 3000 വര്‍ഷങ്ങളില്‍ സംഭവിക്കാത്ത എന്തുമാറ്റമാണ് കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്ത്രീകളില്‍ സംഭവിച്ചത്?' രാഹുല്‍ ചോദിച്ചു. റായ്പൂരിലെ രാജീവ് ഭവന്‍ ഉദ്ഘാടനം ചെയ്യുന്നതിനു വേണ്ടിയാണ് രാഹുല്‍ ഗാന്ധി എത്തിയത്. ഉദ്ഘാടനത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളെ ചോദ്യം ചെയ്തു.
 
'പ്രധാനമന്ത്രി മോദി ഛത്തിസ്ഗഡിലെ ഒരു സ്ത്രീയെക്കൊണ്ട്, അവരുടെ വരുമാനം ഇരട്ടിയായി വര്‍ധിച്ചുവെന്ന് നുണ പറയിച്ചു. വാഗ്ദാനം ചെയ്ത ജോലികള്‍ എവിടെ എന്ന് ചോദിക്കുമ്പോള്‍ പക്കോഡ വില്‍ക്കൂ എന്നാണ് മോദി പറയുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നെ ജോലിയെവിടെ എന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു' രാഹുല്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?