ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയയാള്‍ കന്യാസ്ത്രീയുമായി മുങ്ങി
മല്ലപ്പള്ളി: (www.kvartha.com 27.08.2018) ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയയാള്‍ കന്യാസ്ത്രീയുമായി മുങ്ങി. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്ന് കാരിയായ കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയായ 40 കാരന്റെ ഒപ്പം ഒളിച്ചോടിയത്.
പ്രണയത്തിലായിരുന്ന ഇരുവരും ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സ്ഥലംവിട്ടത്. ഇതുസംബന്ധിച്ച പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കീഴ് വായ്പൂര്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി.
പ്രണയത്തിലായിരുന്ന ഇരുവരും ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സ്ഥലംവിട്ടത്. ഇതുസംബന്ധിച്ച പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കീഴ് വായ്പൂര്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി.
തുടര്‍ന്ന് പോലീസ് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. പിന്നീട് കോടതി കന്യാസ്ത്രീയെ ഇയാള്‍ക്കൊപ്പം തന്നെ വിട്ടയച്ചു. നാല് മാസം മുമ്പ് ധ്യാനത്തിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ പരിചയപ്പെടുകയും അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man eloped with a nun, Kottayam, Natives, Eloped, Complaint, Humor, News, Local-News, Police, Probe, Court, Kerala.
Keywords: Man eloped with a nun, Kottayam, Natives, Eloped, Complaint, Humor, News, Local-News, Police, Probe, Court, Kerala.
Powered by Info News For You

Comments
Post a Comment