യുഡിഎഫ് അവിശ്വാസത്തിനു തൊട്ടുമുമ്പ് കോണ്‍ഗ്രസുകാരനായ നഗരസഭാ ചെയര്‍മാന്‍ രാജിവച്ചു

തിരുവല്ല: (www.kvartha.com 14.08.2018) യുഡിഎഫ് അവതരിപ്പിക്കാനാനിരുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുമ്പ് സ്ഥാനം രാജിവെച്ച് തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ്. തിങ്കളാഴ്ച രാവിലെ 9.55 ന് സെക്രട്ടറി മുമ്പാകെ രാജി സമര്‍പ്പിക്കുകയായിരുന്നു. ഭൂരിപക്ഷം ഉറപ്പിക്കുന്നതിനായി യു ഡി എഫ് അടക്കമുള്ള അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാടേ പരാജയപ്പെട്ടതോടെയാണ് രാജി അനിവാര്യമായത്. കഴിഞ്ഞ അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ച് കെ വി വര്‍ഗീസിന് അനുകൂലമായി നിലപാടെടുത്ത യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട പ്രകാരം അയോഗ്യത അടക്കമുള്ള നടപടി നേരിടുന്നതിന്റെ സമ്മര്‍ദവും രാജിയ്ക്ക് കാരണമായി.

2017 ഏപ്രില്‍ മാസം ചെയര്‍മാനെതിരെ സ്വന്തം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടതിന് ശേഷം കഴിഞ്ഞ മാസം 30 നാണ് 39 കൗണ്‍സിലര്‍മാരില്‍ 20 ഭരണ കക്ഷി അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിച്ചത്. ചെയര്‍മാന്‍ രാജിവെച്ചതോടെ അവിശ്വാസ പ്രമേയ യോഗം അപ്രസക്തമായെങ്കിലും 11 മണിയോടെ 20 യു ഡി എഫ് അംഗങ്ങളും നാല് ബി ജെ പി അംഗങ്ങളും എസ് ഡി പി ഐയുടെ ഏക അംഗവും പങ്കെടുത്ത കൗണ്‍സില്‍ യോഗം നടന്നു.

റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാന്റെ രാജി സ്വീകരിച്ച വിവരം കൗണ്‍സിലിന് മുമ്പാകെ അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യക്രമങ്ങള്‍ക്കായുള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ അടുത്ത ദിവസം ഹാജരാക്കും. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് ചെയര്‍പേഴ്സണ്‍ ഏലിയാമ്മ തോമസിനാകും ചാര്‍ജ്. ഇതിനിടെ സെപ്തംബര്‍ ആദ്യവാരം നടക്കാനിടയുള്ള ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനം പിടിച്ചടക്കാനായി കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രമുഖരായ രണ്ട് നേതാക്കള്‍ തമ്മില്‍ അണിയറ നീക്കങ്ങള്‍ ശക്തമാക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Pathanamthitta, News, UDF, Politics, Congress, Confidence motion failed against chairman in Thiruvalla municipality 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?