മഴയൊഴിഞ്ഞതോടെ തകര്‍ന്ന ദേശീയപാതയില്‍ പൊടിയഭിഷേകം; യാത്രക്കാര്‍ ദുരിതത്തില്‍
കാസര്‍കോട്: (www.kasargodvartha.com 24.08.2018) മഴയൊഴിഞ്ഞതോടെ തകര്‍ന്ന ദേശീയപാതയില്‍ പൊടിയഭിഷേകം. വാഹന യാത്രക്കാരും വഴി യാത്രക്കാരും ഒരേ പോലെ പൊടിശ്വസിച്ച് ദുരിതത്തിലായിരിക്കുകയാണ്. കാസര്‍കോട് മുതല്‍ തലപ്പാടി വരെയും കാസര്‍കോട് മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയാണ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുന്നത്. മഴയുള്ള സമയത്ത് കുഴിയില്‍ നിന്നും ചെളിതെറിക്കുകയും മഴയൊഴിഞ്ഞപ്പോള്‍ പൊടിപടലം കൊണ്ട് പൊറുതിമുട്ടുകയുമാണ് ജനങ്ങള്‍.
പല സ്ഥലങ്ങളിലും കുഴിയടപ്പ് പേരിന് മാത്രമായിരുന്നു. ഇതിനു മാത്രം കോടികളാണ് ചിലവഴിച്ചത്. ചില സ്ഥലങ്ങളില്‍ ചെങ്കല്ലു കൊണ്ട് കുഴിയടച്ചിരുന്നുവെങ്കിലും മഴ മാറിനിന്നതോടെ ചെമ്മണ്‍ പൊടി പടലത്തില്‍ കുളിക്കുകയാണ് ജനങ്ങള്‍. ഇരുചക്ര വാഹനയാത്രക്കാരും ഓട്ടോറിക്ഷാ യാത്രക്കാരുമാണ് പൊടിപടലങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ പൊറുതിമുട്ടുന്നത്. എത്രയും പെട്ടെന്ന് ദേശീയപാത ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പലരും ആസ്ത്മ രോഗികളായി തീരും.
ദേശീയപാത നാലു വരിപ്പാതയാക്കുന്നതിനുള്ള നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്. ഓഗസ്റ്റില്‍ ടെണ്ടര്‍ നടപടിയും സെപ്തംബറില്‍ പണി തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നിലവിലുള്ള ദേശീയപാത എത്രയും പെട്ടെന്ന് ശരിയാക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് കേരളത്തിലെ ദേശീയപാതകളുടെ അറ്റകുറ്റപ്പണി തീര്‍ക്കുമെന്നാണ് പി ഡബ്ല്യു ഡി അധികൃതര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, National highway, Road-damage, National highway damaged; passengers in Trouble
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment