പമ്പ ത്രിവേണിയുടെ പുനരുദ്ധാരണത്തിന് കടമ്പകളേറെ

പത്തനംതിട്ട: (www.kvartha.com 28.08.2018) പ്രളയം തകര്‍ത്തെറിഞ്ഞ പമ്പ ത്രിവേണിയുടെ പുനരുദ്ധാരണം ഏറെ ദുഷ്‌ക്കരം. പമ്പയുടെ മറുകരയെത്താന്‍ ബെയ്ലി പാലം നിര്‍മ്മിക്കാനാണ് തീരുമാനമെങ്കിലും ഇതിനും കടമ്പകളേറെ. നിലവിലുള്ള ത്രിവേണി പാലത്തിനും ചെറിയ പാലത്തിനും ബലക്ഷയമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പാലങ്ങള്‍ മണ്ണ് മൂടിയ നിലയിലാണ്. ഇത് നീക്കം ചെയ്താലെ പാലങ്ങളുടെ സ്ഥിതി വ്യക്തമാകുകയുള്ളൂ. കഴിഞ്ഞ ദിവസം പമ്പയിലെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രളയത്തില്‍ പ്രദേശം കുത്തിയൊലിച്ച് പോയ സാഹചര്യത്തില്‍ മണ്ണിന്റെ ഉറപ്പ് അടക്കം വിശദമായപരിശോധനകള്‍ക്ക് ശേഷമേ പാലങ്ങളുടെ സ്ഥാനവും നീളവും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാകൂ. രണ്ട് ബെയ്ലി പാലങ്ങള്‍ നിര്‍മ്മിക്കാനാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. പമ്പ ഹില്‍ടോപ്പ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ഗണപതി കോവിലിന് സമീപം എത്തുന്ന തരത്തിലാകും സൈനിക പാലം നിര്‍മ്മിക്കുക.

Kerala, News, Pathanamthitta, Trending, Flood, Rain, River, Renovation, Pamba Triveni, Renovation of Pamba Triveni.

വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുന്ന തരത്തില്‍ 12 മീറ്റര്‍ വീതിയിലും മറ്റൊന്ന് നടപ്പാലമായും നിര്‍മ്മിക്കാനാണ് ആലോചന. അനുമതി ലഭിച്ചാല്‍ അടുത്തമാസം 15ന് മുമ്പ് രണ്ട് ബെയ്ലി പാലങ്ങളും നിര്‍മ്മിക്കാനാണ് പദ്ധതി. ഇത് സംബന്ധിച്ച് സൈനിക ആസ്ഥാനവുമായും കേന്ദ്ര
പ്രതിരോധ സെക്രട്ടറിയുമായും ചര്‍ച്ച നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തി.

നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് പാലം പണിയാന്‍ കഴിയുമെന്ന് സൈനികാധികൃതരും അറിയിച്ചിട്ടുണ്ട്. ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി ചന്ദ്രാനന്ദന്‍ റോഡില്‍നിന്നും മാളികപ്പുറത്തേക്ക് എത്തുന്ന തരത്തില്‍ ബെയ്ലി പാലവും സൈന്യം നിര്‍മ്മിച്ചിരുന്നു. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ വിവിധ സ്ഥലങ്ങളില്‍ റോഡ് ഒലിച്ച് പോയത് യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. നിര്‍ത്തിവച്ചിരുന്ന പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സര്‍വ്വീസുകള്‍ ഇന്ന് പുനരാരംഭിച്ചേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Trending, Flood, Rain, River, Renovation, Pamba Triveni, Renovation of Pamba Triveni. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?