ക്യാമ്പ് വിടുന്നവര്‍ക്ക് ഓണക്കിറ്റ് സമ്മാനമായി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്
ആലപ്പുഴ:(www.kvartha.com 23/08/2018) ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന എസ്.ഡി.കോളജ് സംഭരണകേന്ദ്രത്തിലെ നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരുമായി ധനമന്ത്രി ടി.എം.തോമസ് ഐസക് ബുധനാഴ്ച സംവദിച്ചു. സംഭരണ കേന്ദ്രത്തിലെത്തിയ മന്ത്രി ക്യാമ്പങ്ങളുടെ യോഗം ചേരുകയും പ്രവര്‍ത്തിക്കേണ്ട രീതി സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വരുന്ന സാധനങ്ങള്‍ എത്രയും പെട്ടെന്ന് വേര്‍തിരിച്ച് സ്‌റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ക്കണം. എന്നിട്ട് മാത്രമേ വിതരണം നടക്കൂ. കൂടാതെ ക്യാമ്പുകളിലെ ആവശ്യത്തിനുസരിച്ച് കാലതാമസം വരാതെ സാധനങ്ങള്‍ യഥാസമയം വിതരണം ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
ക്യാമ്പിലുള്ളവര്‍ വിട്ടുപോകാന്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് ഒരു ഓണക്കിറ്റ് തയ്യാറാക്കി നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രഥമഘട്ടത്തില്‍ 25000 കിറ്റുകള്‍ തയ്യാറാക്കണം. ഇത് വോളണ്ടിയര്‍മാരുടെ വലിയ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. അത് ചിലപ്പോള്‍ 50000 വരെ വേണ്ടിവരും. ക്യാമ്പ് വിട്ടുപോകുമ്പോള്‍ ബ്ലീച്ചിങ് പൗഡര്‍, നീറ്റുകക്ക, ഗ്ലൗസ്, ക്ലോറിന്‍ ടാബ് ലറ്റ് എന്നിവ ആവശ്യത്തിന് എത്തിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഐഡന്റിററി കാര്‍ഡ് നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംഭരണകേന്ദ്രത്തിലേക്കുള്ള പ്രവേശനം കാര്‍ഡ് മുഖാന്തിരം ആകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Flood, Trending, Thomas Issac,Onam kit will distribute among people leave in camp

Powered by Info News For You

Comments
Post a Comment