വില വര്‍ധനവ്: നിര്‍മാണ മേഖല ഒമ്പതിന് സ്തംഭിക്കും
കാസര്‍കോട് (www.evisionnews.co): നിര്‍മാണ മേഖല സംരക്ഷിക്കുക, ഇന്ധനവില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍ വൈസേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒമ്പതിന് നിര്‍മാണ ബന്ദ് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഖനന മേഖലയിലും മണല്‍മേഖലയിലും ഏര്‍പ്പെടുത്തിയ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ മൂലം നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുകയാണ്. ഇതുമൂലം നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. കമ്പിയുടെയും സിമന്റിന്റെയും വിലകുതിച്ചു കയറുകയാണ്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തത് വന്‍ പ്രതിസന്ധിയാണ് ഈ മേഖലയില്‍ വരുത്തിയിട്ടുള്ളത്.
തൊഴിലാളികള്‍ അന്നേ ദിവസം പണിമുടക്കി ഏറിയാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. സൈറ്റ് ഇന്‍ഷൂറന്‍സ് നടപ്പാക്കുക, ക്ഷേമനിധി പെന്‍ഷന്‍ മൂവായിരം രൂപയാക്കുക, ഇറക്കുമതി വിദേശ മണലിന്റെ വില കുറക്കുക, എം. സാന്റിന്റെ ഗുണനിലവാരം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നു. സംസ്ഥാനത്താകമാനം നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സമരമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.പി കുഞ്ഞിക്കണ്ണന്‍, പി. അരവിന്ദാക്ഷന്‍, എം.കെ അനില്‍കുമാര്‍, ടി.വി. മനാഹരന്‍, ടി.പി ദാമോധരന്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment