ലുലു ഗ്രൂപ്പ് ഫിലിപ്പൈന്‍സില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ആരംഭിച്ചു; പ്രസിഡണ്ട് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുമായി എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി
മനില: (www.kvartha.com 08.08.2018) ആസിയാന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. മനിലയിലെ മലകനാംഗ് കൊട്ടാരത്തില്‍ വെച്ച് ഫിലിപ്പൈന്‍സ് പ്രസിഡണ്ട് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുമായി എം.എ.യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ ഫിലിപ്പൈന്‍സിലെ നിക്ഷേപ പദ്ധതികളെപ്പറ്റിയുള്ള വിശദമായ രൂപരേഖ യൂസഫലി വിശദീകരിച്ചു. ഫിലിപ്പൈന്‍സ് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും കൂടിക്കാഴ്ചയില്‍ റോഡ്രിഗൊ യൂസഫലിക്ക് ഉറപ്പ് നല്‍കി.
പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഫിലിപ്പൈന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു. 'മെയ് എക്‌സ്‌പോര്‍ട്‌സ് ഫിലിപ്പൈന്‍സ്' എന്ന പേരില്‍ തലസ്ഥാനമായ മനിലക്കടുത്തുള്ള ലഗൂണ പ്രവിശ്യയിലെ പുതിയ കേന്ദ്രം ഫിലിപ്പൈന്‍സ് കൃഷി മന്ത്രി ഹോസെ ഗബ്രിയേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലഗൂണ പ്രവിശ്യ ഗവര്‍ണര്‍ ലമില്‍ ഹെര്‍ണാണ്ടസ്, കലമ്പ മേയര്‍ ടിമ്മി ചിപ്പേക്കോ, ഫിലിപ്പൈന്‍സ് പ്രസിഡണ്ടിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധി അമേബിള്‍ അഗ്വിലസ്, ഫിലിപ്പൈന്‍സിലെ യു.എ.ഇ. സ്ഥാനപതി ഹമദ് സയിദ് അല്‍ സാബി, ഇന്ത്യന്‍ സ്ഥാനപതി ജയ്ദീപ് മജുംദാര്‍, ഫിലിപ്പൈന്‍ എക്‌സ്‌പോര്‍ട്ട് പ്രൊസസിംഗ് അതോറിട്ടി ഡയറക്ടര്‍ ജനറല്‍ ചരിതോ പ്ലാസ, ലുലു ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഡയറക്ടര്‍ എം.എ. സലീം, ലുലു ഫിലിപ്പൈന്‍സ് ജനറല്‍ മാനേജര്‍ രജ്മല്‍ റഫീഖ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഫിലിപ്പൈന്‍സ് എക്‌സപോര്‍ട്ട് പ്രൊസസിംഗ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള തനത് ഭക്ഷ്യ വസ്തുക്കള്‍, പഴം- പച്ചക്കറികള്‍, ഫ്രോസണ്‍ ഉല്‍പന്നങ്ങള്‍, ടെക്സ്റ്റയില്‍സ്, സൗന്ദര്യ വസ്തുക്കള്‍ എന്നിവ സംഭരിച്ച് ഗള്‍ഫിലെയും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുയാണ് ലക്ഷ്യം. 200 കോടി രൂപയുടെ വാര്‍ഷിക വിപണനമാണ് ലുലു ലക്ഷ്യമിടുന്നത്.
വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കലവറയാണ് ഫിലിപ്പൈന്‍സ്. ഉന്നത നിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ കൂടുതലായി എത്തിക്കാന്‍ പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണനം നടത്തുന്നത് ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകും. തദ്ദേശീയരായ 60 പേര്‍ക്ക് ഇപ്പോള്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ തദ്ദേശീയരായ 200 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കും. ഇപ്പോള്‍ 9,000 ലധികം ഫിലിപ്പിനോകളാണ് ഗള്‍ഫിലെയും, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jose Gabriel Lavina, Under Secretary, Dept of Agriculture in the presence of Ramil L. Hernandez, Governor of Laguna province, Timmy Chipeco, Mayor of Calamba, Ambassador Amable Aguiluz, Philippine President’s Special envoy to GCC countries, Hamad Saeed Al Zaabi, UAE Ambassador, Jaideep Mazumdar, Indian Ambassador, Yusuff Ali MA, Chairman of LULU, Salim MA, Lulu Director and other dignitaries, News, World, Business, Business Man, Lulu launches Philippines operations
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment