പ്രളയദുരന്തം; വെള്ളപ്പൊക്കത്തില്‍ കേടായ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസൊരുക്കി വാഹന കമ്പനികള്‍

തിരുവനന്തപുരം: (www.kvartha.com 19/08/2018) കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ കേടായ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസൊരുക്കി വാഹന കമ്പനികള്‍. നിസാനും ഡാറ്റ്സണ്‍ മോട്ടോഴ്സുമാണ് വാഹന ഉടമകള്‍ക്ക് സഹായവുമായി രംഗത്തെത്തിയത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസാണ് നിസാന്‍ വാഗ്ദാനം ചെയ്യുന്നത്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് സേവനമൊരുക്കാന്‍ എല്ലാ ഷോറൂമുകളെയും സജ്ജമാക്കിയതായി കമ്പനി അറിയിച്ചു.

കമ്പനിയിലെ ജീവനക്കാര്‍ തന്നെ കേടായ വാഹനങ്ങള്‍ സര്‍വീസ് സെന്ററുകളില്‍ എത്തിക്കുമെന്നും ഈ സേവനങ്ങളെല്ലാം സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ മെഴ്സിഡസ് ബെന്‍സ്, ടാറ്റാ മോട്ടോഴ്സ്, ഫോക്സ്വാഗണ്‍, ബി എം ഡബ്ല്യു തുടങ്ങിയ കമ്പനികള്‍വര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Vehicles, Flood, Trending, Rain, Nissan, Datsun, Kerala floods; Companies offer free service for vehicles


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?