കാസര്‍കോട്ടെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; കീഴടങ്ങിയ ബിജെപി പ്രവര്‍ത്തകരുടെ അറസ്റ്റ് ചൊവ്വാഴ്ചയോടെ; കൊലപാതകത്തില്‍ രാഷ്ട്രീയം കാണരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള
കാസര്‍കോട്: (www.kvartha.com 06.08.2018) സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകം രാഷ്ട്രീയ മുതലെടുപ്പിനായി സിപിഎം ഉപയോഗിക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കൊലപാതകത്തെ അപലപിക്കുന്നു. ഇത് രാഷ്ട്രീയകൊലപാതകമോ രാഷ്ട്രീയ പ്രേരിതമായിട്ട് നടന്നതോ അല്ല. തികച്ചും വ്യക്തിപരമായി മദ്യത്തെചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കൊല്ലപ്പെട്ടത് ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ആയതിനാല്‍ തന്നെയും സിപിഎം കേരളം ഭരിക്കുന്ന കക്ഷിയായതിനാലും സൗകര്യപൂര്‍വ്വം അതിനെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ നിന്ന് അവര്‍ പിന്മാറണം. വിലപ്പെട്ട ഒരുജീവന്‍ നഷ്ടമായതിനെ ശക്തമായി അപലപിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ സംഭവത്തെ സമീപിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ട് പേര്‍ കുമ്പള പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് ബിജെപി പ്രവര്‍ത്തകരായ അശ്വത്, കാര്‍ത്തിക് എന്നിവര്‍ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, News, BJP, Murder, CPM, Politics, P S Sreedharan Pillai on Aboobacker Siddeeq murder case

Powered by Info News For You

Comments
Post a Comment