കൊലക്കേസിലടക്കം പ്രതിയായ കുപ്രസിദ്ധ ഗുണ്ടാതലവന്‍ റഫീഖ് പിടിയില്‍

കാസര്‍കോട് (www.evisionnews.co): മൂന്നു കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഉപ്പളയിലെ നപ്പട്ടെ റഫീഖിനെ (29) പോലീസ് അറസ്റ്റു ചെയ്തു. വാറണ്ട് കേസിലാണ് പ്രതി ബായാറില്‍ വെച്ച് പിടിയിലായത്. കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലുമായി മൂന്ന് കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ 13ഓളം കേസുകളില്‍ പ്രതിയാണ് റഫീഖ്. മഞ്ചേശ്വരം എസ്.ഐ ഷാജിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
 
നേരത്തെ ഇയാളെ മംഗളൂരു സൗത്ത് ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു. കര്‍ണാടക പുത്തൂര്‍ ടൗണ്‍, പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനുകളിലും മറ്റും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഫ്‌ളാറ്റില്‍ കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതിനും റഫീഖിനെ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?