പ്രളയത്തില്‍ തകര്‍ന്ന വീട് കണ്ട് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: (www.kasargodvartha.com 27.08.2018) പ്രളയത്തില്‍ തകര്‍ന്ന വീട് കണ്ട് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപില്‍ താമസിക്കുന്ന രാജേഷ് ഭവനില്‍ രാജേഷ് (41) ആണ് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കഴിഞ്ഞ ദിവസം മടങ്ങി വീട്ടിലെത്തിയതായിരുന്നു. ഇതിനു പിന്നാലെയാണ് വീടിന്റെ ദുരവസ്ഥ കണ്ട് രാജേഷ് കുഴഞ്ഞുവീണു മരണപ്പെട്ടത്.
എരമല്ലൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു രാജേഷും കുടുംബവും. ഓണത്തലേന്ന് വീട്ടിലെത്തിയപ്പോള്‍ വീടും പരിസരവും അഴുകിയ നിലയിലായിരുന്നു. കായലിലെ ശക്തമായ വേലിയേറ്റംമൂലം ദ്വീപിലെ മുഴുവന്‍ വീടുകളിലും വെള്ളം കയറി താമസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
അനുലതയാണ് രാജേഷിന്റെ ഭാര്യ. മക്കള്‍: അശ്വിന്‍, അവിനാഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Alappuzha, Rain, House-collapse, Death, Top-Headlines, Flood, Kakkathuruthu Rajesh passes away.

Powered by Info News For You

Comments
Post a Comment