ഭക്ഷ്യവസ്തുക്കള്‍ ആവശ്യമില്ല; പ്രളയബാധിത മേഖലകളില്‍ അടിയന്തരമായി അയക്കാന്‍ ശുചീകരണ വസ്തുക്കള്‍ വേണം: കളക്ടര്‍

തിരുവനന്തപുരം:(www.kvartha.com 20/08/2018) പ്രളബാധിത ജില്ലകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്ന ജോലികള്‍ ആരംഭിക്കുകയാണെന്നും ഇതു കണക്കിലെടുത്ത് കൂടുതല്‍ ക്ലീനിംഗ് സാധനങ്ങള്‍ അവിടേയ്ക്ക് അയക്കേണ്ടതുണ്ടെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. ഇക്കാര്യം മുന്‍നിര്‍ത്തി കളക്ഷന്‍ സെന്ററുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ കഴിയുന്നത്രയും ക്ലീനിങ് സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും ഭക്ഷ്യവസ്തുക്കള്‍ ധാരാളം ശേഖരിച്ചിട്ടുള്ളതിനാല്‍ തത്കാലം റെഡി ടു ഈറ്റ് സാധനങ്ങള്‍ ആവശ്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.

ബിസ്‌കറ്റ്, ചിപ്സ്, ബ്രെഡ്, ബണ്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വലിയ അളവില്‍ ലഭിച്ചിട്ടുണ്ട്. ഇവ കൃത്യമായി വിവിധ ജില്ലകളിലേക്കു പോകുന്നുമുണ്ട്. എന്നാല്‍ ശുചീകരണ ജോലികള്‍ ആരംഭിച്ച സ്ഥലങ്ങളില്‍ അതിനുവേണ്ട വസ്തുക്കളുടെ വലിയ ആവശ്യമുണ്ട്. ചൂല്, ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള അണുനാശിനികള്‍, ഗ്ലൗസ്, ബൂട്ടുകള്‍, സ്‌ക്രബറുകള്‍, കൊതുകുതിരി, തീപ്പെട്ടി, വിവിധതരം തുണിത്തരങ്ങള്‍, വിവിധ അളവിലുള്ള ചെരിപ്പുകള്‍ തുടങ്ങിയവ ഈ മേഖലകളിലേക്ക് ആവശ്യമുണ്ട്. ഇത്തരം വസ്തുക്കള്‍ കഴിയുത്രയും കൊണ്ടുവരാന്‍ ശ്രമിക്കണം.

News, Thiruvananthapuram, Kerala, District Collector,We Needs cleaning materials: Collector

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മരുന്നുകളും ആവശ്യമുണ്ട്. കഴിയുന്നത്രയും അവശ്യ മരുന്നുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, District Collector,We Needs cleaning materials: Collector


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?