യു എ ഇ പൊതുമാപ്പ്: മടങ്ങി വരുന്നവരെ കേരളം രണ്ടു കൈയും നീട്ടി സ്വീകരിക്കും

തിരുവനന്തപുരം:(www.kvartha.com 07/08/2018) യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നോര്‍ക്ക റൂട്ട്‌സ്. മടങ്ങി വരുന്നവരെ സഹായിക്കാനായി വിപുലമായ സംവിധാനം നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ യുഎഇയിലും കേരളത്തിലും ഒരുക്കിയിട്ടുണ്ട്. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെ യുഎഇയിലെ മലയാളികളെ സഹായിക്കാനായി നിയോഗിച്ചു. ലോകകേരളസഭ അംഗങ്ങളാണ് മറ്റ് മൂന്നുപേര്‍. പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭ്യമാക്കും.
കൊച്ചുകൃഷ്ണന്‍: മൊബൈല്‍ നമ്പര്‍ - 00971555396862, ഇ മെയില്‍ - krishnank299@gmail.com
കെ ബി മുരളി: മൊബൈല്‍ നമ്പര്‍ - 00971506679690, ഇ മെയില്‍ - murali.karayil@gmail.com
മുഹമ്മദ് ഫയാസ്: മൊബൈല്‍ നമ്പര്‍ - 00971503418825, ഇ മെയില്‍ - mohamed.faiz@gmail.com
ബിജു സോമന്‍: മൊബൈല്‍ നമ്പര്‍ - 00971504820656, ഇ മെയില്‍ - somanbiju@hotmail.com

News, Thiruvananthapuram, Kerala, UAE, NORKA, Kerala to welcome UAE returns

തിരികെ വരുന്നവരുടെ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായി നിരവധി പ്രവാസി മലയാളികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരേയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഒരു പ്രവാസിക്കും അനാഥത്വം ഉണ്ടാകാതിരിക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, UAE, NORKA, Kerala to welcome UAE returns  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?