കൈക്കുഞ്ഞുമായി പുഴയില്‍ ചാടിയ കുടുംബത്തിലെ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

അടിമാലി:(www.kvartha.com 05/08/2018) പെരിയവാര ജലാശയത്തില്‍ ചാടിയ യുവതിയുടെ മൃതദേഹം ഹെഡ്വവര്‍ക്‌സ് ജലാശയത്തില്‍ നിന്നും കണ്ടെടുത്തു. രാവിലെയാണ് ജലാശയത്തില്‍ മൃതദേഹം ജീവനക്കാര്‍ കണ്ടെത്തിയത്. മൂന്നാഴ്ച മുമ്പാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ദമ്പതികള്‍ ആറു മാസം പ്രായമുള്ള കുട്ടിയുമായി പുഴയില്‍ ചാടിയത്. മുന്നാര്‍ കെഡിഎച്ച്പി പെരിയവാര സ്വദേശികളായ വിഷ്ണു (30), ഭാര്യ ശിവരഞ്ജിനി (26) എന്നിവരാണ് ആറു മാസം പ്രായമുള്ള കുഞ്ഞിനെ എടുത്ത് ആറ്റില്‍ ചാടിയത്.

ഭര്‍ത്താവ് വിഷ്ണുവുമായി വഴക്കിട്ട ഭാര്യ ശിവരഞ്ജിനി കുട്ടിയുമായി വീടിന് സമീപത്തെ പെരിയവാര ആറ്റില്‍ ചാടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് വിഷ്ണു അപകടത്തില്‍പ്പെട്ടത്. കാലവര്‍ഷത്തില്‍ പെയ്ത കനത്ത മഴയില്‍ ആറ്റില്‍ നീരൊഴുക്ക് ശക്തമായത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയും തുടര്‍ന്ന് തിരച്ചില്‍ അധികൃതര്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മൃതദേഹം പഴയ മൂന്നാറിലെ ജലാശയത്തില്‍ പൊങ്ങിയെങ്കിലും മുതിരപ്പുഴയാറ്റില്‍ നിന്നും ആറ്റുകാട്ടിലേക്ക് ഒലിച്ചുപോയി. ദിവസങ്ങള്‍ക്കുശേഷമാണ് ശിവരഞ്ജിനിയുടെ മൃതദേഹം ജലാശയത്തില്‍ പൊങ്ങുന്നത്. മൂന്നാര്‍ പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാട്ടത്തിനായി കൊണ്ടുപോയ

 News, Kerala, Dead Body, Suicide, Police, Dead body of women found at river

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Dead Body, Suicide, Police, Dead body of women found at river


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?